ഡാളസ് കൗണ്ടിയില്‍ മങ്കിപോക്സ് വ്യാപകമാകുന്നു-2 മരണം

Spread the love

ഡാളസ് : ഡാളസ് കൗണ്ടിയില്‍ എംപോക്സ്(മങ്കിപോക്സ്) വ്യാപകമാകുകയും, അതിനെ തുടര്‍ന്ന് രണ്ടു മരണം റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസ് ഔദ്യോഗീകമായി സ്ഥരീകരിക്കുകയും നാല്‍പതു വയസ്സിനു താഴെയുള്ളവരാണ് മരിച്ചവര്‍ രണ്ടുപേരെന്നും ഡോ.ഫിലിപ്പ് വാങ് പറഞ്ഞു.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് മരണം നടന്നതെങ്കിലും ഈ ആഴ്ചയാണ് ഡാളസ് കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ എം.പോക്സാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

ഡിസംബര്‍ 20 വരെ ഡാളസ് കൗണ്ടിയില്‍ മാത്രം 851 എംപോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 839 പേര്‍ പുരുഷന്മാരും 12 സ്ത്രീകളുമാണ്. ഇതില്‍ പതിനെട്ടു വയസ്സിന് താഴെയുള്ളവര്‍ മൂന്നു പേര്‍ മാത്രമാണ്.

എംപോക്സ് പരിശോധനക്ക് പാര്‍ക്ക്ലാന്റ് ആശുപത്രിയിലും, പ്രിസം ഹെല്‍ത്തിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കൗണ്ടി അധികൃതര്‍ അറിയിപ്പു രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനക്ക് വരുമ്പോള്‍ മാസ്‌കും, ലോംഗ് പാന്റ്സും, ലോങ്ങ് സ്ലീവ് ഷര്‍ട്ടും ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എം.പോക്സ് വാക്സിന്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Author