മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താൻ കൈരളി ടി വി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് നോർത്ത് അമേരിക്ക 2023

Spread the love

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടി വി ഷോർട് ഫിലിം ഫെസ്റ്റിവൽ 2023 സംഘടിപ്പിക്കുന്നു. വടക്കേ അമേരിക്കയിലുടനീളമുള്ള വളർന്നുവരുന്ന മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി കൈരളി ടി വി USA ആണ് ഈ മെഗാ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഇങ്ങനെയൊരു സംരംഭം മലയാളം ടെലിവിഷൻ ചരിത്രത്തിൽ ആദ്യത്തേതാണ്.

2020 ജനുവരി മുതൽ റിലീസ് ചെയ്തതോ ഇനി ചെയ്യാൻ പോകുന്നതോ ആയ 5 മിനിറ്റ് മുതൽ 25 മിനിറ്റ് വരെ ദ്യർഘമുള്ള പൂർണ്ണമായോ ഭാഗികമോയോ നോർത്ത് അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ഫിലിമുകൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. പ്രധാനമായും മലയാളത്തിലുള്ള ഹ്രസ്വചിത്രങ്ങൾ മത്സരത്തിന് സ്വീകരിക്കപ്പെടുന്നു. 2023 ജനുവരി ആദ്യ വാരം മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

Picture2

തിരഞ്ഞെടുക്കപ്പെടുന്ന ഷോർട് ഫിലിമുകൾ മാർച്ച് 2023 മുതൽ കൈരളി ടീ വി USA യിൽ തുടങ്ങുന്ന സ്പെഷ്യൽ സെഗ്മെന്റ് ആയ കൈരളി ഷോർട് ഫിലിം സെഗ്മെന്റിറ്റിൽ വിശകലനം ചെയ്യുകയും സംപ്രേഷണം ചെയ്യുകയും ചെയ്യും. മികച്ച ഹ്രസ്വചിത്രം, സാമൂഹിക സന്ദേശമുള്ള മികച്ച ഹ്രസ്വചിത്രം • മികച്ച രസകരമായ ഹ്രസ്വചിത്രം, മികച്ച നടനും റണ്ണറപ്പും, മികച്ച നടിയും റണ്ണറപ്പും, മികച്ച ബാലതാരം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച ഛായാഗ്രഹണം എന്നിങ്ങനെയായിരിക്കും അവാർഡുകൾ. മലയാളത്തിലെ പ്രഗത്ഭസംവിധായകരും നടീനടൻമാരും ജൂറികളായിരിക്കും.

ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന സെലിബ്രിറ്റി ഗ്രാൻഡ് ഫിനാലെ ഇവന്റിൽ അവാർഡുകൾ വിതരണം ചെയ്യും.

ഡോ എൻ പി ചന്ദ്രശേഖരൻ , ജോസ് കാടാപുറം , ജോസഫ് പ്ലാക്കാട്ട് , സുബി തോമസ് , തോമസ് രാജൻ എന്നിവരാണ് ഫെസ്റ്റിവെലിന്റെ എക്സിക്യൂട്ടീവ് ബോർഡ് മെംബർമാർ.

രജിസ്ട്രേഷനുകൾക്കായി, kairalitvusashortfilmfestival@gmail.com, kairalitvny@gmail.com എന്ന സൈറ്റിലോ ജോസ് കാടാപുറത്തിന്റെ +1 914 954 9586 നമ്പറിലോ ബന്ധപ്പെടുക.

Author