ബിവറേജസ് കോർപ്പറേഷനിലെ ഐഎൻടിയുസി ജീവനക്കാര്‍ക്ക് ഇനിഒറ്റ സംഘടന

Spread the love

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനത്തിലും സർക്കാർ സ്ഥാപനത്തിനും ഒരു സംഘടന എന്ന കെപിസിസിയുടെ നിർദേശം മാനിച്ചുകൊണ്ട് കേരളത്തിലെ ബിവറേജസ് കോർപ്പറേഷനിൽ പ്രവർത്തിക്കുന്ന ഐഎൻടിയുസിയുമായി ബന്ധപ്പെട്ട മൂന്നു സംഘടനകൾ ഒന്നിച്ച് തിരുവനന്തപുരത്ത് ചേർന്ന ലയന സമ്മേളനം നടത്തി.

സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു ബാബു ജോർജ് അധ്യക്ഷത വഹിച്ചു കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ തിരുവന്തപുരം ജില്ലാ പ്രസിഡണ്ട് വി ആർ പ്രതാപൻ സബീഷ് കുന്നങ്ങോത്ത് എ പി ജോൺ എ ജേക്കബ് കെ പ്രഹ്ലാദൻ എം.സി സജീവൻ ആർ ശശികുമാർ ആബ ജി ശങ്കർ സന്തോഷ് കുമാർ ബിജി എന്നിവർ സംസാരിച്ചു

ഭാരവാഹികളായി ടി യു രാധാകൃഷ്ണൻ (പ്രസിഡണ്ട് )ബാബു ജോർജ് (വർക്കിംഗ് പ്രസിഡണ്ട് ) എ ജേക്കബ് (ജനറൽ സെക്രട്ടറി )സബീഷ് കുന്നങ്ങോത്ത് (ഓർഗനൈസിംഗ് സെക്രട്ടറി ) കെപ്രഹ്ലാദൻ (ട്രഷറർ) ആർ ശിശു കുമാർ എ പി ജോൺ സന്തോഷ് കുമാർ പിജി എം സി സജീവൻ (വൈസ് പ്രസിഡണ്ടുമാർ) ആഭ ജി ശങ്കർ മനോജ് കുമാർ ബി ഹക്കിം എസ് ജോസ് ആന്റണി എന്നിവരെ തിരഞ്ഞെടുത്തു.

Author