ലയണൽ മെസി ഒപ്പുവെച്ച ജേഴ്‌സി മുഖ്യമന്ത്രിക്ക് കൈമാറി

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ കൈയ്യൊപ്പ് പതിച്ച ജേഴ്‌സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജയദേവ് ഗോപാലകൃഷ്ണനാണ് മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ജേഴ്സി കൈമാറിയത്.

ബൈജൂസിന്റെ എഡ്യൂക്കേഷൻ ഫോർ ഓൾ എന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ അംബാസഡറാണ് ലയണൽ മെസ്സി.

Leave Comment