ഗുരുസ്തുതിയെ അപമാനിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചഘടകം അഹങ്കാരം : ദീപ്തി മേരി വര്‍ഗീസ്

Spread the love

ശ്രീനാരായണ ഗുരുസ്തുതിയെ അപമാനിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചഘടകം അധികാരത്തിന്റെ അഹങ്കാരമാണെന്ന് മാധ്യമവിഭാഗം ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്.

ജനാധിപത്യത്തേയും മതേതരത്വത്തേയും സംരക്ഷിക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് മുഖ്യമന്ത്രി.എല്ലാ മതസ്ഥരെയും ഒരുപോലെ കാണാനും അവരുടെ അവകാശങ്ങളും ആചാരങ്ങളും സംരക്ഷിക്കാനുമുള്ള ഭരണഘടനാപരമായ ബാധ്യത അദ്ദേഹത്തിനുണ്ട്. മതാചാരങ്ങള്‍ക്ക് ദോഷം വരാതെ

പ്രവര്‍ത്തിക്കാനുള്ള ധാര്‍മികതയും മുഖ്യമന്ത്രിക്കുണ്ട്. ആചാരങ്ങളെ ബഹുമാനിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് ഒന്നും നഷ്ടമാകാനില്ല. മതത്തിന് എതിരല്ലെന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെതാണോ അതോ ശ്രീനാരായാണ ഗുരുവിനെ സ്തുതിക്കുന്ന കീര്‍ത്തനത്തെ അപമാനിക്കുന്ന മുഖ്യമന്ത്രിയുടെതാണോ ഇടതുപക്ഷ നയമെന്ന് വ്യക്തമാക്കണം.കാലങ്ങളായി ആശയപരമായ നിലപാടുകളില്‍ സിപിഎമ്മിനുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗീയത ഈ വിഷയത്തിലുമുണ്ടോയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും മാധ്യമവിഭാഗം ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ആവശ്യപ്പെട്ടു.

Author