Skip to content
  • Thursday, February 9, 2023
  • Editorial Board
  • Audio Message
  • Christian Songs
  • Youtube Gallery
  • Kerala
  • USA
  • International
  • Christian News
Express Herald

Express Herald

Malayalam Online Christian News

  • Home
  • Articles
    • Cultural Article
    • English Article
  • Books
    • English
    • Malayalam
  • Christian News
  • Columns
    • Raju Tharakan
    • Thomas Mullakkal
  • Interviews
  • News
    • International
    • Kerala
    • National
    • English News
  • Pravasi
    • Europe
    • Gulf
    • USA
  • Charamam
  • Youtube Gallery
  • Home
  • 2023
  • January
  • 4
  • വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യൂണിഫൈഡ് സിവിക് എൻഗേജ്മെന്റ് സെമിനാർ നടത്തി : P.C. Mathew
USA

വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യൂണിഫൈഡ് സിവിക് എൻഗേജ്മെന്റ് സെമിനാർ നടത്തി : P.C. Mathew

January 4, 2023
Expressherald

ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ യൂണിഫൈഡ്, അമേരിക്കൻ മണ്ണിൽ മലയാളികളെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് സെമിനാർ നടത്തി. സൂം പ്ലാറ്റ്ഫോമിൽ നടത്തിയ പ്രോഗ്രാം കേരളത്തിൽ നിന്നും ബഹു. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു. ബഹു: മന്ത്രിയെ ചിക്കാഗോ പ്രൊവിൻസ് ചെയർമാനും റീജിയൻ പൊളിറ്റിക്കൽ ഫോറം ചെയർമാനുമായ മാത്തുക്കുട്ടി ആലുംപറമ്പിൽ സദസിനു പരിചയപ്പെടുത്തി. കേരള വിദ്യാർത്ഥി കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന കാലം മുതലേ റോഷി അഗസ്റ്റിനുമായി അടുത്ത ബന്ധമുള്ള മാത്തുക്കുട്ടി റോഷി അഗസ്റ്റിനെ വിശദമായി സദസിനു പരിചയപ്പെടുത്തി. എം. എൽ. ആയും മന്ത്രിയായും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന നേതാവാണ് റോഷി അഗസ്റ്റിൻ എന്ന് മാത്തുക്കുട്ടി ആലുംപറമ്പിൽ പ്രസ്താവിച്ചു. നേതൃത്വ രംഗത്തിൽ അഗാധ പാടവമുള്ളവരാണ് മലയാളികൾ എന്നും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം ഉള്ളപ്പോൾ അത് നഷ്ടപ്പെടുത്തരുതെന്നും പി. സി. മാത്യു ഊന്നി പറഞ്ഞു. മലയാളികൾ മഹാ മനസ്കർ ആണെന്നും നേതൃത്വ പാടവം ഉള്ളവർ ആണെന്നും സിവിക് സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതർ ആകണമെന്നും പി. സി. തന്റെ പ്രസംഗത്തിൽ പറഞ്ഞു.

കേരളത്തിൽ നിന്നും അമേരിക്കയിലെത്തി തിരഞ്ഞെടുപ്പിൽ പങ്കെടുത്തു വിജയിച്ചവരെ അനുമോദിക്കുന്നതോടൊപ്പം തുടർന്നും ആവേശം കെടാതെ പ്രവർത്തിക്കണമെന്നും മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും അടുത്ത കാലത്തു അമേരിക്കയിൽ പര്യടനം നടത്തുകയും ചെയ്ത മന്ത്രി റോഷി പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികളിൽ ന്യൂ യോർക്ക് സെനറ്റർ കെവിൻ തോമസ്, സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കൽ, ബഹു: ജഡ്ജ് കെ. പി. ജോർജ് (ഫോർട്ട് ബെൻഡ് കൗണ്ടി), മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിലറും മുൻ പ്രോടെം മേയറുമായ കെൻ മാത്യു, ഡിസ്ട്രിക് കോർട്ട് ജഡ്ജ് സുരേന്ദ്രൻ പാട്ടീൽ, ജഡ്ജ് ജൂലി മാത്യു മുതലായവർ പെടുന്നു.

പ്രസിഡന്റ് എൽദോ പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ യൂനിഫൈഡിന്റെ വിവിധ രാജ്യത്തുനിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. ക്രിസ്റ്റൽ സാജൻ പാടിയ ഈശ്വര ഗാനത്തോടെ ആരംഭിച്ച സെമിനാറിൽ മുൻ റീജിയൻ പ്രെസിഡന്റും സെമിനാർ കോർഡിനേറ്ററും കൂടി ആയ ശ്രീ സുധിർ നമ്പ്യാർ മുഖ്യാതിഥികൾക്കും സദസിനും സ്വാഗതം ആശംസിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ഇതുപോലെ സെമിനാറുകൾ മുൻ കാലങ്ങളിലും ഡ്ബ്ലു. എം. സി. നടത്തിയിട്ടുള്ളതായി സുധിർ പ്രസ്താവിച്ചു.
റീജിയൻ ചെയർമാൻ പി. സി. മാത്യു പ്രോഗ്രാം നിയന്ത്രിച്ചു. ഒപ്പം താൻ സിറ്റി കൗൺസിലിൽ മത്സരിച്ച അനുഭവം വിവരിക്കുകയും ചെയ്തു.

മന്ത്രി റോഷി അഗസ്റ്റിന്റെയും, സുധിർ നമ്പ്യാരുടെയും പി. സി. മാത്യുവിന്റെയും മറ്റു പങ്കെടുത്തവരുടെയും ചോദ്യങ്ങൾക്കു കെവിൻ ഓലിക്കൽ, ജഡ്ജ് ജൂലി മാത്യു, തുടങ്ങിയവർ മറുപടി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ചപ്പോൾ പലർക്കും ഒരു തമാശയായി തോന്നിയെന്നും എന്നാൽ സാമൂഹ്യ സേവനത്തിനു തനിക്കുണ്ടായ ശക്തമായ താല്പര്യം തന്നെ മുന്നോട്ടു നയിച്ചു എന്നും ജഡ്ജ് ജൂലി മാത്യു പറഞ്ഞു. ആദ്യ തെരഞ്ഞടുപ്പിൽ തന്നെ ജയിക്കുവാൻ കഴിഞ്ഞു. കെവിൻ ഡെമോക്രാറ്റിക്‌ പാര്ടിയുലൂടെ പ്രവർത്തിച്ചാണ് സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് ആയി മത്സരിക്കുവാനുള്ള പ്രചോദനം ലഭിച്ചത്. മുൻ സ്റ്റേറ്റ് റെപ്രെസെന്ററിവിന്റെ തിരഞ്ഞെടുപ്പിൽ ഒപ്പം പ്രവർത്തിച്ചു ലഭിച്ച പ്രവർത്തന പരിചയം കൂടാതെ തൻ്റെ അങ്കിൾ നൽകിയ പിന്തുണയും തുണയേകി. സ്ത്രീകളുടെയും, കുടുംബങ്ങളുടെയും ഉന്നമനം, മൈഗ്രേറ്റ് ചെയ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കൽ, മിതമായ ചിലവിലുള്ള ആരോഗ്യ പരിപാലനം, തോക്കുകളുടെ ഉപയോഗ നിയന്ത്രണം മുതലായ നല്ല നല്ല കാര്യങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു എന്ന് കെവിൻ പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോക്ടർ ജോർജ് കാക്കനാട്ട്, സുഗാർലാൻഡ് സിറ്റി കൗൺസിലിൽ മത്സരിച്ചത് അയവിറക്കിയതോടൊപ്പം അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ഉള്ള പ്രചോദനം സെമിനാറിൽ പങ്കെടുത്തതോടെ തനിക്കു ലഭിച്ചു എന്നും തന്റെ പ്രസംഗ ശേഷം ഒരു ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.

ഗ്ലോബൽ ചെയർമാൻ ഡോക്ടർ രാജ്‌മോഹൻ പിള്ളൈ അനുമോദന പ്രസംഗം നടത്തി. അമേരിക്കയുടെ മണ്ണിൽ ജോലിയും ചെയ്യന്നതോടൊപ്പം ഇത്രയും സാമൂഹ്യ പ്രതിബദ്ധത കാട്ടുന്ന മലയാളികൾ കേരളത്തിന് മാത്രമല്ല ഇന്ത്യക്കു തന്നെ അഭിമാനമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ പ്രസിഡന്റ് ഡോക്ടർ പി. വി. ചെറിയാൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. പി. മാത്യു, അഡ്വ. ജോർജ് വര്ഗീസ് അമേരിക്ക റീജിയൻ അഡ്‌ഹോക് കമ്മിറ്റി ട്രഷറർ ഫിലിപ്പ് മാരേട്ട്, ജനറൽ സെക്രട്ടറി കുരിയൻ സഖറിയ, വൈസ് പ്രസിഡന്റ് ഉഷ ജോർജ്, വൈസ് ചെയർ പേഴ്സൺ ശോശാമ്മ ആൻഡ്രൂസ്, മാത്യു വന്ദനത്തു വയലിൽ, അലക്സ് യോഹന്നാൻ അസ്സോസിയേറ്റ് സെക്രട്ടറി, ഹെൽത്ത് ഫോറം താര സാജൻ, കൾച്ചറൽ ഫോറം എലിസബത്ത് റെഡിയാർ, പബ്ലിക് റിലേഷൻസ് ജെയ്സി ജോർജ് ., അഡ്വ. ജോർജ് വര്ഗീസ്, വര്ഗീസ് കയ്യാലക്കകം, മുതലായവർ പ്രസംഗിച്ചു.

ട്രഷറർ ഫിലിപ്പ് മാരേട്ട് നന്ദി പ്രകാശിപ്പിച്ചതോടൊപ്പം അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയിച്ച ഓരോരുത്തരെയും അനുമോദിക്കുകയും ചെയ്തു.

Report :  P.C. Mathew

Leave Comment
Tags: America Region Unified Civic Engagement Seminar held at World Malayali Council

Post navigation

കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

You may Missed

USA

ഫോമയുടെ പതിനൊന്ന് സുപ്രധാന സബ് കമ്മറ്റികളുടെ നേതൃത്വത്തിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു – ജോസഫ് ഇടിക്കുള (പി ആർ ഓ, ഫോമ)

February 8, 2023
Joychen Puthukulam
Kerala

നെല്ലു സംഭരണം: കേരള ബാങ്കുമായി സപ്ലൈകോ കരാറായി- പണം വിതരണം വെള്ളിയാഴ്ച മുതൽ

February 8, 2023
Expressherald
Kerala

കേരള നിയമസഭ വീണ്ടും രാജ്യത്തിന് മാതൃകയായതായി – മുഖ്യമന്ത്രി

February 8, 2023
Expressherald
Kerala

പടവ് 2023: സംസ്ഥാന ക്ഷീര സംഗമത്തിന് ഫ്രെബുവരി 10 ന് തുടക്കമാകും ഫെബ്രുവരി 13 ന് മുഖ്യമന്ത്രി ഉദ്‌ലാടനം ചെയ്യും

February 8, 2023
Expressherald
Copyright © 2023 Express Herald