ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി എഞ്ചിനീയറെ നിയമിക്കുന്നു

Spread the love

അംഗീകൃത സർവ്വകലാശാലയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി ഡിസൈൻ, കൺസ്ട്രക്ഷൻ എന്നിവയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുളളവർക്ക് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് ജനുവരി 10ന് രാവിലെ 11ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. എക്സിക്യൂട്ടീവ് എഞ്ചീനിയർ തസ്തികയിലോ അതിന് മുകളിലോ ജോലി ചെയ്യുന്നവരോ, ചെയ്തിരുന്നവരോ ആയ 45 വയസിന് മുകളിൽ പ്രായമുളളവർക്കും സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സർവീസിൽ നിന്നും വിരമിച്ച 60 വയസിൽ കൂടാതെയുളളവർക്കും വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രതിമാസ വേതനം 40,000/-രൂപ നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം ജനുവരി 10ന് രാവിലെ 10.30ന് മുമ്പായി സർവ്വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author