ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Spread the love

നടന്‍, അവതാരകന്‍, സഹസംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മികവുറ്റ കലാകാരനായിരുന്നു ബീയാര്‍ പ്രസാദ്. കേരനിരകളാടും ഒരു ഹരിത ചാരുതീരം…, മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി.. തുടങ്ങിയ ചലച്ചിത്ര ഗാനങ്ങള്‍

മലയാളികള്‍ക്ക് മറക്കാനാകില്ല. സ്വദേശമായ കുട്ടനാടിന്റെ സൗന്ദര്യവും നിഷ്‌ക്കളങ്കതയും ബീയാര്‍ പ്രസാദിന്റെ ഓരോ രചനകളിലും ദൃശ്യമാണ്. അദ്ദേഹത്തിന്റെ വിയോഗം കലാരംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക്‌ചേരുന്നു.

 

Author