പ്രൊഫ. അമർത്യസെന്നിന്റെ ‘താർക്കികരായ ഇന്ത്യക്കാർ’ പുസ്തകം നാളെ എം.എ. ബേബി പ്രകാശനം ചെയ്യും

Spread the love

സാമ്പത്തികശാസ്ത്ര നൊബേൽ സമ്മാനജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ. അമർത്യസെൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘താർക്കികരായ ഇന്ത്യക്കാർ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (10.01.2023 ചൊവ്വാഴ്ച) രാവിലെ 10ന് നിയമസഭയിലെ അന്താരാഷ്ട്രപുസ്തകോൽസവവേദിയിൽ വെച്ച് മുൻ മന്ത്രി എം. എ. ബേബി പ്രകാശനം ചെയ്യും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കർ പുസ്തകം സ്വീകരിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം അധ്യക്ഷത വഹിക്കും.

ഇന്ത്യയുടെ സുദീർഘമായ താർക്കികപാരമ്പര്യത്തെക്കുറിച്ച് എഴുതിയ പ്രബന്ധങ്ങൾ സമാഹരിച്ച് പെൻഗ്വിൻ ബുക്‌സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവർത്തനമാണിത്. ആശാലതയാണ് മൊഴിമാറ്റം നടത്തിയത്. താർക്കികപാരമ്പര്യത്തിന്റെ ചരിത്രം, അതിന്റെ സമകാലിക പ്രസക്തി, സാംസ്‌കാരികചർച്ചകളിൽനിന്നുള്ള അതിന്റെ അവഗണന എന്നിവ ആഴത്തിൽ അപഗ്രഥനവിധേയമാക്കുകയാണ് സെൻ. ജനശബ്ദവും മതനിഷ്പക്ഷതയും സംസ്‌കാരവും ആശയവിനിമയവും രാഷ്ട്രീയവും പ്രതിഷേധവും യുക്തിയും സ്വത്വവും തുടങ്ങിയ നാലു ഭാഗങ്ങളിലാണ് പ്രബന്ധങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. 530 രൂപയാണ് പുസ്തകത്തിന്റെ വില.

Author