ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഭാരവാഹികളെ പ്രഖ്യാപിച്ചു

Spread the love

ഡാലസ് : ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 2023 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദിനേഷ് ഹുഡാ പ്രസിഡന്റ്, ജസ്റ്റിൻ വർഗീസ് സെക്രട്ടറി, സുഷമ മൽഹോത്ര (പ്രസിഡന്റ് ഇലക്ട്ട്), പത്മ മിശ്ര (ട്രഷറർ), നാവസ് ജാ (ജോ. ട്രഷർ) എന്നിവർ ജനുവരി 5ന് ഇർവിങ് എസ്എംയു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

പത്മശ്രീ സന്ത് സിങ് വിർമാനിയാണു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.പുതിയ വർഷത്തെ ഭാരവാഹികളിൽ മലയാളി കമ്മ്യൂണിയെ പ്രതിനിധാനം ചെയ്ത ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും റിയൽ എസ്റ്റേറ്റ് ഏജന്റുമായ ജസ്റ്റിൻ വർഗീസ് മാത്രമാണുള്ളത്.

Picture2

1962 ൽ സ്ഥാപിതമായ സംഘടനാ നോൺ ടെക്സസ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ വിശകലനം ചെയ്തു. ആവശ്യമായ നിർദേശങ്ങൾ നൽകുന്നു എന്ന ലക്ഷ്യത്തോടെയാണു പ്രവർത്തിക്കുന്നത്.ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്റെ ഭാഗമായിട്ടാണ് സംഘടന പ്രവർത്തിക്കുന്നത്.

സംഘടനയുടെ മറ്റു ഭാരവാഹികൾ:

ഉർമിത്ത് ജുനേജ് (മുൻ പ്രസിഡന്റ്), ശ്രീയൻസ് ജെയ്ൻ, സ്മരണിക ഔത്ത്, ഹെറ്റൽഷാ വൈദവ് സേത്ത്, മനീഷ് ചൊക്‌ഷി, സുഭഷിക് നായക്, ഡീപക് കൈറ, വെങ്കട്ട് മുളുകുട്ടിയ എന്നിവർ ഡയറക്ടർമാരായും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : വെങ്കട്ട് –214 250 9905 ബന്ധപ്പെടാവുന്നതാണ്.

Author