ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് മാധ്യമ സെമിനാർ ജനുവരി 14 ശനിയാഴ്ച

Spread the love

ഡാളസ്: ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ നേതൃത്വത്തിൽ ഓൺലൈൻ മാധ്യമ സെമിനാർ ജനുവരി 14 ശനിയാഴ്ച രാവിലെ 9 മണിക്ക് (ടെക്സാസ് സമയം} സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു .

പ്രശസ്ത പത്ര പ്രവർത്തകനും,മലയാള മനോരമ കോട്ടയത്ത് ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായ മുഹമ്മദ് അനീസ് ശ്രീ മുഹമ്മദ് അനീസ് മുഖ്യ പ്രഭാഷണം നടത്തും. ‘വാർത്താദൂരം അമേരിക്ക മുതൽ കേരളം വരെ’ എന്നതാണു വിഷയം.

ജനയുഗം പത്രാധിപരും, മുൻ നിയമസഭാസാമാജികനുമായ ശ്രീ രാജാജി മാത്യു തോമസ് ചർച്ചയിൽ പങ്കെടുക്കും.മാധ്യമ പ്രവർത്തകയും കേരളാ സംസ്ഥാന ആരോഗ്യവകുപ്പ് ജന പ്രിയ മന്ത്രിയുമായ ശ്രീമതി വീണാ ജോർജ്ജ്, റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകും.

മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് 2006 – ൽ ആണു രൂപീകൃതമായത്. സംഘടനയുടെ 2022-23 പ്രവർത്തനവർഷത്തെ ഭാരവാഹികളായ സിജു വി. ജോർജ്ജ് (പ്രസിഡന്റ്), അഞ്ജു ബിജിലി (വൈസ് പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), ബെന്നി ജോൺ (ട്രഷറർ), പ്രസാദ് തീയാടിക്കൽ (ജോയിന്റ് ട്രഷറർ) എന്നിവരാണ് സെമിനാറിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നു ബിജിലി ജോർജ്ജ് രക്ഷാധികാരിയായി പ്രവർത്തിക്കുന്ന ഉപദേശക സമിതിയിൽ സണ്ണി മാളിയേക്കൽ, പി. പി. ചെറിയാൻ, ടി. സി. ചാക്കോ എന്നിവർ അംഗങ്ങളാണു.

നോർത്ത് അമേരിക്കയിലും, ഇൻഡ്യയിലും നിന്നുള്ള നിരവധി മാധ്യമ പ്രവർത്തകറം സംഘടനാ നേതാക്കളും ഓൺലൈൻ സെമിനാറിൽ പങ്കെടുക്കും.സമ്മേളനത്തിലേക്കു ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി സാം മാത്യു അറിയിച്ചു .

Author