എക്യൂമെനിക്കൽ ക്രിസ്തുമസ്-പുതുവത്സരാഘോഷം അത്യുജ്ജ്വലമായി : ജീമോൻ റാന്നി

Spread the love

ന്യൂയോർക്ക് : ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങൾ വര്‍ണ്ണാഭമായി നടന്നു. ജനുവരി മാസം എട്ടാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മ പള്ളിയിൽ വെച്ചു നടന്ന യോഗത്തിൽ അർമേനിയൻ അപ്പസ്തോലിക സഭയുടെ ആർച് ബിഷപ്പ് അഭിവന്ദ്യ ഡോ. അനൗഷവൻ ടാനിയേലിയൻ മുഖ്യാതിഥിയും ഡോ. ബേബി സാം സാമുവേൽ വിശിഷ്ടാതിഥിയുമായിരുന്നു. വൈസ് പ്രസിഡന്റ് ഫാ. ജോൺ തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Inline image

തുടർന്ന് നടന്ന ക്രിസ്‌മസ്‌ കാരോളിൽ എക്യൂമെനിക്കൽ ഫെഡറേഷനിലെ അംഗങ്ങളായ മിക്ക ഇടവകളും പങ്കെടുത്തു. എക്യൂമെനിക്കൽ കൊയറിനോടൊപ്പം കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ചസ് കൊയർ, സെന്റ്. ജോൺസ് മാർത്തോമ്മാ ചർച് , എപ്പിഫനി മാർത്തോമ്മാ ചർച്, സി എസ് ഐ സീഫോർഡ്, Inline image

സി എസ് ഐ ജൂബിലി മെമ്മോറിയൽ, സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് ക്യുൻസ്, സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്, ചെറി ലെയ്ൻ, എന്നീ ഗായകസംഘങ്ങൾ ക്രിസ്‌മസ്‌ ഗാനങ്ങൾ ആലപിച്ചു.

വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ. ഷാജി കൊച്ചുമ്മൻ, റവ. വി.ടി. തോമസ്, റവ. ഫാ. ജോർജ് മാത്യു, റവ. ജോൺസൻ ശാമുവേൽ, റവ. ഫാ. വിവേക് അലക്സ് എന്നിവർ പങ്കെടുത്തു.ലോങ്ങ് ഐലൻഡ് മാർത്തോമ്മ ഇടവക വികാരി റവ. ഷാജി കൊച്ചുമ്മൻ സ്വാഗതവും ട്രെഷറർ ജോൺ താമരവേലിൽ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

Inline image

പ്രസിഡന്റ് റവ. ഷാലു ടി. മാത്യുവിൻറെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് റവ. ഫാ. ജോൺ തോമസ് , സെക്രട്ടറി ഷാജി തോമസ് ജേക്കബ്, പ്രോഗ്രാം കൺവീനർ കൺവീനേഴ്‌സ് കെ.പി. വര്ഗീസ്, ജേക്കബ് വർക്കി, ട്രെഷറർ ജോൺ താമരവേലിൽ, കൊയർ കോർഡിനേറ്റർ സജു സാം, വൈസ് പ്രസിഡന്റ് കളത്തിൽ വര്ഗീസ്, ജോയിൻറ് സെക്രട്ടറിമാരായ ഗീവര്ഗീസ് മാത്യൂസ്, ജിൻസൺ പത്രോസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ജിൻസി ബിനീഷ് തോമസ് എംസിയായും നൈനാൻ മുതലാളി സാങ്കേതിക സഹായിയായും പ്രവർത്തിച്ചു.

ഷാജി തോമസ് ജേക്കബ് അറിയിച്ചതാണിത്

Author