സി.വി.യുടെ പ്രവർത്തനം ഒരു രാഷ്ട്രീയ നിയോഗം : സച്ചിദാനന്ദൻ

മാനകഭാഷയുടെ അധീശത്വത്തെ പ്രയോഗത്തിലൂടെ ചോദ്യം ചെയ്ത സി.വി.യുടെ പ്രവർത്തനം ഒരു രാഷ്ട്രീയ നിയോഗം കൂടിയാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍. സി.വി. രാമൻപിള്ളയുടെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി, കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ മലയാള വിഭാഗത്തിൽ സംഘടിപ്പിച്ച ‘സി വി: നൂറ്റാണ്ടിന്റെ വായനകൾ’ എന്ന ഏകദിന ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രമുഖ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. ജോർജ്ജ് ഓണക്കൂർ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നിരൂപകൻ ഡോ. കെ എസ് രവികുമാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ ആമുഖഭാഷണം നടത്തി. മലയാളം വകുപ്പ് മേധാവി പ്രൊഫസർ സീമാ ജെറോം സ്വാഗതം പറഞ്ഞു. സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം വി.എസ്. ബിന്ദു, മലയാള വിഭാഗം അധ്യാപിക ഡോ. ഷീബ എം കുര്യൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ഡോ. കെ.കെ. ശിവദാസ് നന്ദി രേഖപ്പെടുത്തി.

Report :  Sahitya Akademi Editorial

Leave Comment