രാജു സൈമൺ (79) അന്തരിച്ചു

ന്യു യോർക്ക്: റോക്‌ലാൻഡ് കൗണ്ടിയിലെ ആദ്യ നിവാസികളിൽ ഒരാളായ രാജു സൈമൺ (79) ആലപ്പുഴയിലുള്ള വസതിയിൽ ജനുവരി 15 ന് അന്തരിച്ചു.

ദീർഘ കാലം മെറ്റീരിയൽ റിസർച്ച് കോർപറേഷനിൽ ക്വാളിറ്റി കണ്ട്രോൾ ഇൻസ്‌പെക്ടർ ആയും സോണി കോർപറേഷനിൽ എഞ്ചിനീയർ ആയും സേവനം ചെയ്തീട്ടുണ്ട്.

ഓറഞ്ച് ബർഗിലുള്ള ബഥനി മാർത്തോമാ ചർച്ചിലെ സജീവ അംഗമായിരുന്നു.

അനവധി കാലം റോക്‌ലാൻഡ് കൗണ്ടിയിലെ nanuet ൽ താമസിച്ചിരുന്നു. റിട്ടയർ മെന്റിനു ശേഷം ആലപ്പുഴയിലുള്ള വസതിയിൽ ഫാമിലിയുമായി താമസിച്ചു വരുക ആയിരുന്നു.

ഭാര്യ: ലില്ലി സൈമൺ
മക്കൾ: ഐലീൻ സൈമൺ & റോഷിൻ വർഗീസ്
മരുമകൻ : തോമസ് വർഗീസ്
കൊച്ചുമക്കൾ : ഈതെൻ & കെയറ

പൊതുദർശനവും സംസ്കാരവും ജനുവരി 21 ന് ആലപ്പുഴയിലുള്ള YMCA മാർത്തോമാ ചർച്ചിൽ വച്ച് നടത്തുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് ചൂരവടിയുമായി ബന്ധപ്പെടുക (Tel: 914-882-9361).

Leave Comment