റോയല്‍ലോക്കിന്‍റെ ആദ്യ ഫര്‍ണീചര്‍ സിഗ്നേചര്‍ സ്റ്റോര്‍ കണ്ണൂരില്‍

Spread the love

കണ്ണൂര്‍: റോയല്‍ലോക്ക് ഫര്‍ണീചറിന്‍റെ പുതിയ സിഗ്നേചര്‍ സ്റ്റോര്‍ മാനേജിങ് ഡയറക്ടര്‍ മാത്തന്‍ സുബ്രഹ്മണ്യന്‍റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള ബ്രാന്‍ഡ് അഖിലേന്ത്യാ തലത്തില്‍ കൂടുതല്‍ ശക്തമാകുന്നതിന്‍റെ തുടക്കമായാണ് സ്റ്റോര്‍ അവതരിപ്പിച്ചത്. അമേരിക്ക, ഇറ്റലി, വിയറ്റ്നാം, തുര്‍ക്കി, ജര്‍മനി, മലേഷ്യ, ഇന്ത്യ തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള സവിശേഷമായ ഏറ്റവും മികച്ച ഫര്‍ണീചറുകള്‍ അടങ്ങിയ സെവന്‍ കണ്‍ട്രി ശേഖരമാണ് ബ്രാന്‍ഡിനുള്ളത്. പരിപാടിയിൽ ഫ്രാഞ്ചൈസി മേധാവി കിരണ്‍ ചബ്ബാരിയ, ഫ്രാഞ്ചൈസി എന്‍എസ്ഒ റിതേഷ് സലൈന്‍, ഫ്രാഞ്ചൈസി സംസ്ഥാന മേധാവി ഫെബിന്‍ ദേവസ്സി തുടങ്ങിയവരും സന്നിഹതരായിരുന്നു.

സോഫ, റിക്ലൈനേഴ്സ്, ഡൈനിങ്, കിടക്കകള്‍, ഡെകോര്‍, ഓഫിസിനും വീടിനും വേണ്ടിയുള്ള സമഗ്രമായ ഫര്‍ണീചര്‍ ശേഖരം തുടങ്ങിയവയാണ് ബ്രാന്‍ഡ് അവതരിപ്പിച്ചിട്ടുള്ളത്. റോയല്‍ലോക്കിന് 150 കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ സാന്നിധ്യമുള്ളത്. ബെംഗലൂരുവില്‍ 2010-ല്‍ അവതരിപ്പിക്കപ്പെട്ട ശേഷം ഗണ്യമായ വളര്‍ച്ചയാണ് ബ്രാന്‍ഡ് കൈവരിച്ചിട്ടുള്ളത്. മെട്രോ നഗരങ്ങളിലും വന്‍കിട, ഇടത്തരം പട്ടണങ്ങളിലുമുള്ള സാന്നിധ്യം ഇതാണു സൂചിപ്പിക്കുന്നത്. റോയല്‍ലോക്ക് ഫര്‍ണീചറിന്‍റെ വളര്‍ച്ച തങ്ങള്‍ ദര്‍ശിക്കുകയാണെന്നും അതിന്‍റെ വളര്‍ച്ചയില്‍ ഭാഗവാക്കാകാന്‍ സാധിച്ചതില്‍ ആഹ്ലാദമുണ്ടെന്നും കിരണ്‍ ചബ്ബാരിയ പറഞ്ഞു.

Report :  Anju V Nair

Author