പി.കെ.ഫിറോസിനെ സന്ദര്‍ശിച്ചു

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പൂജപ്പുര ജയിലില്‍ സന്ദര്‍ശിച്ചു. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത നടപടി ഫാസിസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന നരേന്ദ്ര മോദിയുടെ അതേ നടപടിയാണ് കേരളത്തില്‍ മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസില്‍ ചികിത്സാര്‍ത്ഥം കഴിയുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ സന്ദര്‍ശിച്ച സുഖവിവരം അന്വേഷിച്ചു.

Leave Comment