വ്യോമസേന സൂര്യകിരൺ ടീമിന്റെ വ്യോമാഭ്യാസ പ്രകടനം അഞ്ചിന് ശംഖുമുഖത്ത്

Spread the love

‘സൂര്യകിരൺ ടീം’ ഫെബ്രുവരി 5 ന് രാവിലെ 8.30 ന് തിരുവനന്തപുരം ശംഖുമുഖം കടൽതീരത്ത് വ്യോമാഭ്യാസ പ്രകടനം നടത്തും. സംസ്ഥാന സർക്കാരിന്റേയും ഭാരതീയ വായുസേനയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഫുൾ ഡ്രസ് റിഹേഴ്‌സൽ ഫെബ്രുവരി 4ന് രാവിലെ 8.30ന് നടക്കും. ഡ്രസ് റിഹേഴ്‌സൽ ദിനത്തിൽ നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രകടനം കാണുവാനുള്ള സൗകര്യം പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന ക്രമീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 5 ന് നടക്കുന്ന പ്രകടനം കാണുന്നതിന് പവലിയനിലേക്കുള്ള പ്രവേശനം പാസ് മുഖേന ക്രമീകരിച്ചിട്ടുണ്ട്. പാസുകൾ മ്യൂസിയത്തിന് എതിർവശം ടൂറിസം ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന ടൂറിസം ഇൻഫർമേഷൻ സെന്ററിൽ നിന്നും ഫെബ്രുവരി 2 മുതൽ പൊതുജനങ്ങൾക്ക് വാങ്ങാം. തിരിച്ചറിയൽ രേഖയുടെ പകർപ്പുമായി ടൂറിസം ഇൻഫർമേഷൻ സെന്ററിൽ നിന്നും പാസുകൾ കൈപ്പറ്റണം.

 

 

 

Author