ഷിക്കാഗോ മലയാളി അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ജൂണ്‍ 24-ന്

Spread the love

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50-ാം വാര്‍ഷികം ജൂണ്‍24-ന്, ശനിയാഴ്ച എല്‍മേസ്റ്റിലുള്ള ‘വാട്ടര്‍ ഫോര്‍ഡ്’ ബാങ്ക്വറ്റ് ഹാളില്‍ വച്ച് നടത്തുന്നു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ രൂപം കൊണ്ടിട്ട് 50 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി നടത്തുന്ന ഈ ആഘോഷങ്ങളില്‍ സെമിനാറുകള്‍, ക്ലാസുകള്‍, അവാര്‍ഡുദാന ചടങ്ങ്, പ്രൊഫഷ്ണല്‍ കലാപരിപാടികള്‍, പൊതുയോഗം&ഡിന്നര്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് 250 പേജുള്ള ഒരു സുവനീര്‍ പുറത്തിറക്കുന്നതാണ്. പ്രസ്തുത സുവനീറില്‍ വിവിധ കലാസൃഷ്ടികളായ കവിതകള്‍, ലേഖനങ്ങള്‍, ചെറുകഥകള്‍, ഫോമ/ഫൊക്കാന, അമേരിക്കയിലുള്ള മറ്റു സംഘടനകളുടെ വിവരങ്ങള്‍, പൊതു വിവരങ്ങള്‍, ഫാമിലി ഫോട്ടോകള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ളതായിരിക്കും.

കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍-ലെജിപട്ടരുമഠം, ഫിനാന്‍സ് ചെയര്‍മാന്‍- ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സുവനീര്‍ ചെയര്‍മാന്‍-അച്ചന്‍കുഞ്ഞ് മാത്യു, കണ്‍വെന്‍ഷന്‍ കോ-ചെയര്‍-ഡോ.സിബിള്‍ ഫിലിപ്പ്, ഫിനാന്‍ഷ്യല്‍ കോ-ചെയര്‍-വിവീഷ് ജേക്കബ്, എന്നിവരായിരിക്കും എന്ന് പ്രസിഡന്റ് ജോഷി വള്ളിക്കളം അറിയിച്ചു.

 

Author