രാജീവ് ഗാന്ധി പഞ്ചായത്ത് രാജിന്റെ സംസ്ഥാന ചെയര്‍മാനായി എം.മുരളിയെ നിയമിച്ചു

Spread the love

രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെ സംസ്ഥാന ചെയര്‍മാനായി മുന്‍ എംഎല്‍എ എം.മുരളിയെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചു.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി,ദേശീയ കൗണ്‍സില്‍ അംഗം,കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഇരുപത് വര്‍ഷം
നിയമസഭാംഗമായിരുന്നു.കേരള നിയമസഭയുടെ ആദ്യ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനും കൂടിയായിരുന്നു അദ്ദേഹം.