“മലങ്കരയുടെ സൂര്യതേജസ്സ്”* ഡോക്യുമെന്ററി പ്രദർശനം നടത്തി

Spread the love

ഡാളസ് : ജന ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന യുഗപ്രഭാവനായ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ *”മലങ്കരയുടെ സൂര്യതേജസ്സ്”* എന്ന ഡോക്യുമെന്ററി പ്രദർശനം ഫെബ്രു 10 നു ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു

സമ്മേളനത്തിൽ *അഭിവന്ദ്യ.ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ* (ഡോക്യുമെന്ററി കമ്മറ്റി ചെയർമാൻ) അദ്ധ്യക്ഷത വഹിച്ചു അഭിവന്ദ്യ.ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ* ഉദ്ഘാടനം നിർവഹിച്ചു

ഡോ. ദിവ്യ.എസ്.അയ്യർ* IAS (ജില്ലാ കളക്ടർ, പത്തനംതിട്ട) ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു പ്രശസ്ത സംഗീത സംവിധായകൻ *ശ്രീ. സ്റ്റീഫൻ ദേവസ്സി*, അഭിവന്ദ്യ തിരുമേനിമാർ, മറ്റു കലാ- സാംസ്കാരിക നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.റവ വിജുവര്ഗീസ് നന്ദി രേഖപ്പെടുത്തി .

Author