2021 മുതൽ കാണാതായ കൗമാരക്കാരിയെ കണ്ടെത്തി

Spread the love

സേലം( ഒറിഗൺ) – ഒരു വർഷത്തിലേറെയായി അപ്രത്യക്ഷമായ കൗമാരക്കാരിയെ കണ്ടെത്തിയതായും ഇതോടെ നിഗൂഢത നിറഞ്ഞ സംഭവത്തിനു പരിഹാരമായതായും മരിയൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു . പക്ഷേ ഈ സംഭവത്തെ കുറിച്ചുള്ള മുഴുവൻ കഥയും പോലീസ് പുറത്തുവന്നിട്ടില്ല .

ഓറിയിലെ സേലത്തിൽ നിന്നുള്ള എസ്ര മെയ്‌ഹൂഗിനെ കണ്ടെത്തിയെന്നും , ഇപ്പോൾ കുടുംബത്തോടൊപ്പം കഴിയുന്നുവെന്നു മാത്രണമാണ് പോലീസ് നൽകിയ വിശദീകരണം .2021 ഒക്‌ടോബർ 15-ന് സിൽവർട്ടണിലെ ഒറിഗൺ ഗാർഡൻ റിസോർട്ടിൽ പ്രഭാത ഷിഫ്റ്റിനായി എസ്ര മെയ്‌ഹൂവിനെ ഇവരുടെ ഒരു സുഹൃത്ത്ഇറക്കിവിട്ടപ്പോളായിരുന്നു അവസാനമായി കാണുന്നത് . അന്ന് എസ്രക്കു 17 വയസ്സായിരുന്നു.

ഒന്നര വർഷമായി മരിയൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് നിരവധി സൂചനകൾ പിന്തുടരാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച, എസ്രയെ കണ്ടെത്തി കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിച്ചതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.

Author