മണിനാദം – 2023 നാടന്‍ പാട്ട് മത്സരം

Spread the love

കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മണിനാദം എന്ന പേരില്‍ ജില്ലാ – സംസ്ഥാന തല നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം പത്തായിരിക്കും. പ്രായപരിധി 18 നും 40 നും മധ്യേ. മത്സരത്തിന് അനുവദിച്ചിരിക്കുന്ന സമയം 10 മിനിറ്റാണ്. ഏത് പ്രാദേശിക ഭാഷയിലുമുള്ള ഗാനങ്ങള്‍ തിരഞ്ഞെടുക്കാം.

ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന ക്ലബ്ബിന് യഥാക്രമം 25000, 10,000, 5000 രൂപ വീതവും സംസ്ഥാന തലത്തില്‍ വിജയിക്കുന്ന ക്ലബ്ബിന് 100,000, 75,000, 50,000 രൂപ വീതവും പ്രൈസ് മണി ലഭിക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ഫെബ്രുവരി 20 ന് മുന്‍പ് ജില്ലാ യുവജന കേന്ദ്രത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ യുവജന കേന്ദ്രം, ഗ്രൗണ്ട് ഫ്‌ലോര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട് -30, എറണാകുളം എന്ന വിലാസത്തിലോ 0484 2428071, 8304983987 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Author