7 അപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡർ രശ്മിക മന്ദാന

കൊച്ചി : യൂത്ത് ഐക്കണും സൂപ്പർസ്റ്റാറുമായ രശ്മിക മന്ദാനയെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് 7അപ്പ്. ഫിഡോ ഡിഡോയ്ക്ക് ഫ്‌ളൈയിങ് കിസ് നൽകി പ്രണയം അറിയിക്കുന്ന രശ്മിക മന്ദാനയുടെ വീഡിയോ പുറത്തിറക്കിയാണ് 7അപ്പ് രശ്മികയുമായുള്ള പുതിയ സഹകരണം പ്രഖ്യാപിക്കുന്നത്.

ഇന്ത്യയുടെ ദേശീയ ക്രഷായ രശ്മിക മന്ദാന അവരുടെ ചുറുചുറുക്കുള്ള പ്രകൃതം കൊണ്ടും അയൽവീട്ടിലെ പെൺകുട്ടി എന്ന തരത്തിലുള്ള വ്യക്തിത്വം കൊണ്ടും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടംനേടി. അവരുടെ അനായാസവും ചടുലവുമായ രീതി ഇന്ന് രാജ്യത്തെ മുൻനിര യുവ വനിതാ സൂപ്പർസ്റ്റാറുകളിൽ ഒരാളായി മുന്നേറാൻ അവരെ സഹായിച്ചു. ഈ ബ്ലോക്ക്ബസ്റ്റർ പങ്കാളിത്തം രാജ്യത്തെ യുവജനങ്ങളുമായുള്ള സെവൻ അപ്പിന്റെ ബന്ധം കൂടുതൽ ശക്തമാക്കും.

ഉന്മേഷവും ചടുലതയും നിറഞ്ഞ വ്യക്തിത്വമുള്ള രശ്മിക അതിവേഗം ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട യൂത്ത് ഐക്കണുകളിൽ ഒരാളായി മാറി. അതുകൊണ്ടുതന്നെ 7അപ്പിന് ഏറ്റവും അനുയോജ്യമായ വ്യക്തിത്വമാണ് രശ്മിക. രശ്മികയ്ക്കുള്ള ആരാധകരും അംഗീകാരവും വൈവിധ്യമാർന്ന ഉപഭോക്തൃ ശൃംഖല വർധിപ്പിക്കാൻ ഞങ്ങളെ സഹായിക്കും. ഏറ്റവും പുതുമയുള്ള മുഖവുമായി ചേർന്ന് രസകരവും ആകർഷകവുമായ കാംപയ്നുകൾ കൊണ്ടുവരുന്നതിൽ ഞങ്ങൾ ആവേശത്തിലാണ്-പെപ്സികോ ഇന്ത്യ എനർജി, ഹൈഡ്രേഷൻ ആൻഡ് ഫ്‌ളേവേഴ്സ് സീനിയർ മാർക്കറ്റിംഗ് ഡയറക്ടർ നസീബ് പുരി പറഞ്ഞു.

ഉൻമേഷത്തിന്റെ പര്യായമായ 7അപ്പിന്റെ മുഖമാകുന്നതിൽ ഞാൻ വളരെ ത്രില്ലിലാണ്. 7അപ്പുമായുള്ള ഈ യാത്ര ആരംഭിക്കുന്നതും വരാനിരിക്കുന്ന രസകരമായ കാംപയ്നുകൾ എല്ലാവരും ആസ്വദിക്കുന്നതും കാണാനുള്ള ആവേശത്തിലാണ് ഞാൻ. നവോന്മേഷം പകരുന്ന ഈ പുതിയ ഉദ്യമം ഏറ്റെടുക്കുന്നതിൽ പ്രേക്ഷകരുടെ സ്നേഹം പ്രതീക്ഷിക്കുന്നു-രശ്മിക മന്ദാന പറഞ്ഞു.

രാജ്യത്തുടനീളമുള്ള പരമ്പരാഗത, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കാൻ പോകുന്ന 7അപ്പിന്റെ പുതിയ ടിവിസിയിൽ രശ്മികയെ അവതരിപ്പിക്കുന്നു.

Report : Aishwarya

Leave Comment