മെഡിക്കൽ, എൻജിനിയറിങ് ക്രാഷ് കോഴ്സ്

Spread the love

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ പാസായതും, പ്ലസ്ടു ക്ലാസിൽ പഠിക്കുന്നതുമായ വിദ്യാർഥികൾക്ക് 2023 ലെ മെഡിക്കൽ / എൻജിനിയറിങ് എൻട്രൻസിനുള്ള സൗജന്യ പരിശീലനം ഏപ്രിൽ മൂന്നിന് ആരംഭിക്കും.

പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 70 ശതമാനം സീറ്റും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റും അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി) എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം മാർച്ച് 15നകം രക്ഷിതാവിനോടൊപ്പം ഹാജരാകണം. അപേക്ഷാഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. വിശദവിവരങ്ങൾക്ക്: 6238965773.

Author