ഒര്‍ലാന്‍ഡോ വെടിവെപ്പിൽ പത്രപ്രവര്‍ത്തകന്‍ ഉൾപ്പടെ മരിച്ചവരുടെ എണ്ണം മൂന്നായി

ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോ പൈന്‍ ഹില്‍സില്‍ നടന്ന വെടിവെപ്പിൽ പത്രപ്രവര്‍ത്തകന്‍ ഡിലന്‍ ലിയോണ്‍സ് (24), നതാച്ച അഗസ്റ്റിന്‍ (38) , 9 വയസ്സുള്ള പെണ്‍കുട്ടി ടിയോണ മേജര്‍ എന്നിവർ ഉൾപ്പടെ മൂന്നു പേർ കൊല്ലപ്പെട്ടതായി ഒറഞ്ച് കൗണ്ടി ഷെറീഫ് ഓഫീസ് പുറത്തു വിട്ട ട്വീറ്റർ സന്ദേശത്തിൽ പറയുന്നു.
സംഭവത്തില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെയ്ത്ത് മെൽവിൻ മോസസ് (19) എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.. ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോയുടെ വടക്കുപടിഞ്ഞാറുള്ള പൈന്‍ ഹില്‍സില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയ്ക്കും ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിനുമാണ് പരിക്കേറ്റത്.കൊല്ലപ്പെട്ട ലിയോണ്‍സ് സ്പെക്ട്രം ന്യൂസ് 13-ന്റെ റിപ്പോര്‍ട്ടറായി ജോലി ചെയ്യുകയായിരുന്നു. സ്ഥലത്ത് നേരത്തെ വെടിവെയ്പ്പ് നടത്തിയ ശേഷം പോയ പ്രതി വീണ്ടും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മടങ്ങിയെത്തി ലിയോണ്‍സിനും ഫോട്ടോ ജേര്‍ണലിസ്റ്റായ ജെസ്സി വാള്‍ഡനും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ലിയോണ്‍സ് കൊല്ലപ്പെട്ടത്.ജെസ്സി വാള്‍ഡന് ഗുരുതരമായി പരിക്കേറ്റിരുന്നു

Leave Comment