കാനഡ ടിക് ടോക് നിരോധിക്കുന്നു, മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍

ഒട്ടാവ: യു.എസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ ടിക്‌ടോക് നിരോധിച്ച മാതൃക കാനഡയും പിന്തുടരുന്നു. സ്വകാര്യതയ്ക്കും, സുരക്ഷയ്ക്കും അപകട സാധ്യതയുള്ള അസ്വീകാര്യത ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നല്കിയ ഉപകരണങ്ങളില്‍ നിന്നും ടിക്‌ടോപ് ആപ് നിരോധിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്നു മുതലാണ് നിരോധനം നിലവില്‍വരികയെന്ന് കാനഡ ഗവണ്‍മെന്റ് അറിയിച്ചു.

യു.എസില്‍ ഫെഡറല്‍ ഗവണ്‍മെന്റും, മിക്ക സംസ്ഥാനങ്ങളും, സര്‍ക്കാര്‍ ജീവനക്കാരെ സര്‍ക്കാര്‍ ഉടമസ്ഥതയുള്ള ഉപരണങ്ങളില്‍ നിന്നും ടിക്‌ടോക് നിരോധിച്ചിട്ടുണ്ട്.

മൊബൈല്‍ ഉപകരണങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന ആശങ്കകളില്‍ നിന്നാണ് ഈ തീരുമാനമെന്ന് കാനഡ പൊതു സേവനത്തിന്റെ ചുമതലയുള്ള മന്ത്രി മോണ ഫോര്‍ട്ടിയര്‍ പറഞ്ഞു.

ടിക് ടോക്കിനെ നിരോധിച്ചതിനെക്കുറിച്ച് ടിക്‌ടോക് വക്താവ് ശക്തമായ പ്രതിഷേധം അറിയിച്ചു.ഞങ്ങളുമായി ചര്‍ച്ച ചെയ്യാതെയാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത് ടിക്‌ടോക്കിനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യംവെച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിസിനസിന്റേയും വ്യക്തികളുടേയും ഡേറ്റ സുരക്ഷിതത്വത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണ് ടിക്‌ടോക്കിനെ നിരോധിച്ചതിലൂടെ ഭേദിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

Leave Comment