എല്‍.പി.ജി വില വര്‍ധന സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
തിരുവനന്തപുരം : പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ നിരന്തരമായി പിഴിയുകയാണ്. മേഘായ ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. പോളിങ് കഴിഞ്ഞതിന്റെ പിറ്റേന്ന് വില കൂട്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ മാത്രമെ പെട്രോളിന്റെയും ഡീസലിന്റെയും എല്‍.പി.ജിയുടെയും വില കുറയൂ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ജനങ്ങള്‍ കഷ്ടപ്പെടുന്നതിനിടയില്‍ സര്‍ക്കാര്‍ ജനജീവിതം കൂടുതല്‍ ദുസഹമാക്കിക്കൊണ്ടിരിക്കുകയാണ്.
Leave Comment