എല്ലിസ് കൗണ്ടിയിലെ വീട്ടിൽ 3 കുട്ടികൾ മരിച്ചനിലയിൽ , 2 പേർക്ക് പരിക്കേറ്റു

Spread the love

എല്ലിസ് കൗണ്ടി( ടെക്സാസ് ):വെള്ളിയാഴ്ച ഉച്ചയോടെ ഇറ്റലിയിലെ എല്ലിസ് കൗണ്ടി നഗരത്തിലെ ഒരു വീട്ടിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

വൈകുന്നേരം 4 മണിയോടെയാണ് ഡൗണ്ടൗണിൽ നിന്ന് 40 മൈൽ തെക്ക് സ്റ്റാഫോർഡ് എലിമെന്ററി സ്കൂളിന് സമീപമുള്ള സൗത്ത് ഹാരിസ് സ്ട്രീറ്റിലെ 300 ബ്ലോക്കിലുള്ള ഒരു വീട്ടിലേക്ക് പോലീസ് എത്തിയത്

വീടിനുള്ളിൽ മൂന്ന് കുട്ടികളെ മരിച്ച നിലയിൽ അധികൃതർ കണ്ടെത്തിയതായി എല്ലിസ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി ജെറി കോസ്ബി വെള്ളിയാഴ്ച രാത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികളുടെ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല.കൊല്ലപ്പെട്ടവരെല്ലാം കുട്ടികളാണെന്നും കോസ്ബി പറഞ്ഞു. ഇവരുടെ പേരോ പ്രായമോ പുറത്തുവിട്ടിട്ടില്ല.. കേസിൽ സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുട്ടികളുടെ അമ്മയാണ് അവരെ കൊലപ്പെടുത്തിയതെന്ന് പിന്നിട് കുടുംബാംഗങ്ങൾ പറഞ്ഞു.

ഈ ദുരന്തത്തിൽ ഞങ്ങൾ ഞെട്ടിപ്പോയി, ഇത് എങ്ങനെ സംഭവിച്ചു, എന്താണ് കാരണം എന്ന് അന്വേഷിക്കാൻ പോലീസ് സജീവമായി രംഗത്തുണ്ടെന്നു ടെക്സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

Author