സംഗീതസന്ധ്യ ഓളം 2023 മാര്‍ച്ച് നാലിന് ശനിയാഴ്ച ഒട്ടാവയില്‍

ഒട്ടാവ: കാനഡയുടെ തലസ്ഥാന നഗരിയായ ഒട്ടാവയിലെ അല്‍ഗോണ്‍ക്വിന്‍ (Algonquin) കോളജിലെ മലയാളി സ്റ്റുഡന്റ്‌സും, അലുംമ്‌നി ക്ലബും, ഫെഡറേഷന്‍ ഓഫ് കനേഡിയന്‍ മലയാളി അസോസിയേഷനും സംയുക്തമായി ഒരുക്കുന്ന സംഗീത സന്ധ്യ ‘ഓളം -2023’ മാര്‍ച്ച് നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30-ന് സെന്റ് ജോസഫ് ചര്‍ച്ച് പാരീഷ് ഹാളില്‍ (St. Joseph Church Parish Hall, 174 Rue Wilbrd Street, Ottawa)വച്ച് അരങ്ങേറും.

ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റ് അംഗം ചന്ദ്ര ആര്യ എം.പി ഓളം 2023 ഉദ്ഘാടനം ചെയ്യും സ്റ്റെഫി റോഡ്രിഗ്‌സ് പ്രസിഡന്റായും, സെരിന്‍ സാം വൈസ് പ്രസിഡന്റായും, ബെന്‍സണ്‍ പോള്‍ സെക്രട്ടറിയായും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave Comment