ടൈംസോണ്‍ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട് – ബഹുരാഷ്ട്ര ഗെയിമിംഗ് സ്ഥാപനമായ ടൈംസോണ്‍ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടൈംസോണിന്റെ കേരളത്തിലെ ആദ്യത്തെ ഗെയിമിങ് സെന്ററാണിത്. 4 ലെയിന്‍ ബൗളിംഗ് സോണ്‍, ബമ്പര്‍ കാര്‍ റൈഡ് എന്നിവയുള്‍പ്പെടെ 90 ലേറെ ആര്‍ക്കേഡ് ഗെയിമുകളാണ് 18000 ചതുരശ്ര അടി സ്ഥലത്തൊരുക്കിയിരിക്കുന്നത്. എല്ലാ പ്രായവിഭാഗത്തിലുമുള്ള ആളുകള്‍ക്ക് അനുയോജ്യമായ ഗെയിമിംഗ് സൗകര്യങ്ങളും റൈഡുകളും ടൈംസോണിലുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് കോംബോ ഓഫറും ടൈംസോണ്‍ നല്‍കുന്നുണ്ട്. ബൗളിംഗ്, ബമ്പര്‍ കാര്‍, വിആര്‍, ക്രിക്കറ്റ് എന്നിവ ഒരുമിച്ച് 499 രൂപക്കു കളിക്കാം. ഈ ഓഫര്‍ മാര്‍ച്ച് 31 വരെ ഉണ്ടാകും.

തങ്ങളുടെ തനതായ ഇന്‍ഡോര്‍ എന്റര്‍ടെയിന്‍മെന്റ് സങ്കല്‍പം കേരളത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ടൈംസോണ്‍ ഇന്ത്യ സിഇഒ അബ്ബാസ് ജബല്‍പുര്‍വാല പറഞ്ഞു. ലോകമാകെ വലിയ സ്വീകാര്യത ലഭിച്ചിട്ടുള്ള പുതുയുഗ ഗെയിമുകളാണ് തങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും കേരളീയര്‍ക്ക് ഇതു ഗംഭീരമായ അനുഭവം സമ്മാനിക്കുമെന്നും അബ്ബാസ് ജബല്‍പുര്‍വാല പറഞ്ഞു.

ഏഷ്യ പസഫിക് മേഖലയിലെ 7 രാജ്യങ്ങളിലായി 320 ല്‍ പരം സ്ഥലങ്ങളില്‍ ടൈംസോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇതിനകം അറുപതിലേറെ സ്ഥലങ്ങളില്‍ ടൈംസോണ്‍ സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്.

Report :  Aishwarya

Leave Comment