കാ‌‍ർഷിക സർവകലാശാലയിലെ കോഴ്സുകളിൽ ഭിന്നശേഷിക്കാർക്ക് എസ്.സി/എസ്.ടിക്ക് തുല്യമായ ഇളവുകൾ

Spread the love

കേരള കാർഷിക സർവ്വകലാശാലയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കും ഭിന്നശേഷിക്കാർക്ക് പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന അതേ ഇളവുകൾ ബാധകമാക്കി. പിഎച്ച്ഡി, പി.ജി, പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കും യോഗ്യതാ മാർക്ക്/ പ്രായം എന്നിവയിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന അതേ ഇളവുകൾ ബാധമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

ഇന്ത്യയിൽ ആദ്യമായിട്ടാണ് ഭിന്നശേഷി വിദ്യാർഥികൾക്ക് ഇത്തരം ഒരു ആനുകൂല്യം അനുവദിച്ച് ഒരു സർവ്വകലാശാല ഉത്തരവാകുന്നത്. ഉത്തരവിന്റെ പകർപ്പ് കൽപ്പിത, കേന്ദ്ര സർവ്വകലാശാലകൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ സെക്രട്ടറിക്കും അറിവിലേക്കും അനന്തര നടപടികൾക്കുമായി അയച്ചു കൊടുക്കുന്നതിന് ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഉത്തരവിട്ടു.

Author