സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മ കോണ്‍ഫ്രറന്‍സ് മാർച്ച്‌ 17,18 തീയതികളിൽ ഡാളസിൽ – ഷാജി രാമപുരം

Spread the love

ഡാളസ്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളൻന്ററി ഇവാന്‍ഞ്ചലിസ്റ്റ് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ 10-ാമത് സംയുക്ത കോണ്‍ഫ്രറന്‍സ് മാര്‍ച്ച് 17, 18 (വെള്ളി, ശനി) തീയതികളില്‍ ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ (1400 W.Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നു.

റവ. ഏബ്രഹാം തോമസ് (ഡാളസ്), റവ. സാം കെ. ഈശോ (ഹ്യുസ്റ്റൺ ) എന്നിവരാണ് കോൺഫ്രറൻസിന്റെ മുഖ്യ ലീഡേഴ്സ്. കോൺഫ്രറൻസ് പ്രസിഡന്റായി റവ. തോമസ് മാത്യു പി, ജനറൽ കൺവീനർ ആയി സജി ജോര്‍ജ് എന്നിവർ പ്രവര്‍ത്തിക്കുന്നു. ദൈവ വചനം വെളിപ്പെടുത്തുക – ദൈവ സ്നേഹം പങ്കുവെക്കുക (2 കൊരി 3:18) എന്നതാണ് കോൺഫ്രറൻസിന്റെ മുഖ്യ ചിന്താവിഷയം.സൗത്ത് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെടുന്ന ഡാളസ്, ഹൂസ്റ്റണ്‍, ഒക്‌ലഹോമ, ഓസ്റ്റിന്‍, ലബക്ക്, സാൻ അന്റോണിയോ എന്നിവിടങ്ങളിലുള്ള മാര്‍ത്തോമ്മ ദേവാലയങ്ങളിലെ അംഗങ്ങളും വൈദീകരുമാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ കോണ്‍ഫ്രറന്‍സില്‍ സംബന്ധിക്കുന്നത്.

എല്‍സി ജെ. ഏബ്രഹാം (ഷേര്‍ളി) (രജിസ്‌ട്രേഷന്‍ & ഹോസ്പിറ്റാലിറ്റി), ബായ് ഏബ്രഹാം മാത്യു (ഫിനാന്‍സ് & ഫുഡ്). വര്‍ക്കി എം. ജേക്കബ് (പ്രയര്‍ സെല്‍), റിന്‍സി മാത്യു (മെഡിക്കല്‍), ഷാജി എസ്. രാമപുരം (മീഡിയ & പബ്ലിസിറ്റി, അക്കമോഡേഷന്‍ & ട്രാന്‍സ്‌പോര്‍ട്ടേഷന്‍), മോളി സജി (തീം പ്രസന്റേഷന്‍), മറിയാമ്മ മാത്യു (ക്വയര്‍) എന്നിവര്‍ കണ്‍വീനറുന്മാരായി വിപുലമായ സബ് കമ്മറ്റികൾ കോൺഫ്രറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ദൈവ സ്നേഹത്തിൽ ഒരുമിച്ച് ചേർന്ന് വചനം പഠിക്കുന്നതിനും, അനുഭവങ്ങൾ പങ്കുവെക്കുന്നതിനും, വരുംതലമുറയെ ക്രിസ്തുവുമായി ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ കോൺഫ്രറൻസിന്റെ അനുഗ്രഹത്തിനായി ഏവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാകണമെന്ന് പ്രസിഡന്റ് റവ. തോമസ് മാത്യു.പി, ജനറൽ കൺവീനർ സജി ജോർജ് എന്നിവർ അറിയിച്ചു.

Author