യു.ഡി എഫ് എം എൽ എ മാരെ വാച്ച് ആൻറ്വാർഡ് കൈയ്യേറ്റം ചെയ്ത സംഭവത്തെ കുറിച്ച്സ മഗ്രഅന്വേഷണം വേണം – ചെന്നിത്തല

Spread the love

തിരു: നിയമസഭയിൽ UDF – MLA മാരെ വാച്ച് ആൻറ് വാർഡ് കൈയ്യേറ്റം ചെയ്ത സംഭവത്തെ രമേശ് ചെന്നിത്തല എം എൽ എ ശക്കമായി അപലപിച്ചു
കുറ്റക്കാരായവരെ മാറ്റി നീതിയുക്തമായ ഒരന്വേഷണമുണ്ടാവണം .
നിയമസഭയിൽ സ്പീക്കർ നിരന്തരം പ്രതിപക്ഷത്തെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് എം എൽ എ മാർ സ്പീക്കറുടെ ഓഫീസ് പ്രതിശേധ സൂചകമായി ഉപരോധിച്ചത്

സമാധാനപരായ പ്രതിഷേധത്തെ ചില ഭരണകക്ഷി എം എൽ എ മാരുടെ താളത്തിനൊപ്പം തുളളി പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളെ ഉൽപ്പടെ കൈയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണ്
റൂൾ 50 പ്രതിപക്ഷത്തിൻ്റെ അവകാശമാണ് അതിനെ നിരന്തരം അവഗണിക്കുകയും പ്രതിപക്ഷത്തെ അവഹേളിക്കുകയും ചെയ്യുന്ന നടപടി സ്പീക്കർ അവസാനിപ്പിക്കണം

സ്പീക്കർ പ്രതിപക്ഷ അവകാശം സംരക്ഷിക്കാൻ ബാധ്യതപ്പെട്ടയാളാണ് അല്ലാതെ ഭരണപക്ഷത്തിനൊ പ്പം തുള്ളേണ്ട യാളല്ല. നിലവിട്ട് പെരുമാറുന്ന ചില മന്ത്രിമാരുടെ നടപടിയും അംഗീകരിക്കാൻ കഴിയില്ല. സഭ സുഗമമായി നടത്തിക്കൊണ്ട് പോകേണ്ടതിൻ്റെ കൂടുതൽ ഉത്തരവാദിത്വം ഭരണപക്ഷത്തിനുണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്
അതോടപ്പം പ്രതിപക്ഷത്തിൻ്റെ ന്യായമായ അവകാശങ്ങളെ പൂർണ്ണമായും സംരക്ഷിക്കേണ്ട ബാധ്യത കൂടി സ്പീക്കർക്കാണെന്നും ചെന്നിത്തല പറഞ്ഞു

Author