സ്ത്രീകള്‍ക്ക് നിക്ഷേപ ബോധവല്‍ക്കരണവുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്

Spread the love

കൊച്ചി: നിക്ഷേപ അവസരങ്ങളേയും രീതികളേയും കുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ ഹോട്ട്‌ലൈന്‍ അവതരിപ്പിച്ചു. 8657011333 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് മിസ് കോള്‍ ചെയ്താല്‍ ഈ സേവനം ലഭിക്കും. മുച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ കുറിച്ചും സാമ്പത്തിക ആസൂത്രണം എങ്ങനെ വേണമെന്നും അടക്കമുള്ള വിവരങ്ങളും ഈ സേവനം വഴി ലഭിക്കും. സ്വതന്ത്രരായി സാമ്പത്തിക തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക, സ്ത്രീകള്‍ക്ക് സാമ്പത്തിക സമത്വത്തിലേക്കുള്ള വഴി എളുപ്പമാക്കുക എന്നിവയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.

Report :  Ajith V Raveendran

 

Author