ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തില്‍ കെസുധാകരന്‍ എംപി അഗാധമായ ദുഃഖം രേഖപ്പെടുത്തി

സീറോ മലബാര്‍ സഭയെ ദീര്‍ഘകാലം നയിച്ച മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെസുധാകരന്‍

അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രഗത്ഭനായ അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, സഭാപണ്ഡിതന്‍, ചിന്തകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം ശ്രദ്ധേയനായിരുന്നു. സീറോ മലബാര്‍ സഭയേയും ചങ്ങനാശേരി അതിരൂപതയേയും സര്‍വതോന്മുഖമായ വളര്‍ച്ചയിലേക്കു നയിച്ച അദ്ദേഹത്തെ ക്രൗണ്‍ ഓഫ് ദി ചര്‍ച്ച് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ആരാധനാക്രമ പരിഷ്‌കരണം, സ്വാശ്രയവിദ്യാഭ്യാസം തുടങ്ങിയവയില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ച അദ്ദേഹം കര്‍ഷകര്‍ക്കുവേണ്ടി എല്ലാ വേദികളിലും പോരാടിയ കര്‍ഷകസ്‌നേഹിയുമായിരുന്നു.

Leave Comment