അഡ്വ. പി കെ ഇട്ടൂപ്പ് പുരസ്‌കാരം വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി

Spread the love

ചാലക്കുടി : മുന്‍ എംഎല്‍എ അഡ്വ. പി കെ ഇട്ടൂപ് സ്മാരക പുരസ്‌കാരം മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാര്‍ സ്വീകരിച്ചു. സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. പി. കെ ഇട്ടൂപ്പിന്റെ 25ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌കാരദാനം നടത്തി. ചാലക്കുടി എംഎല്‍എ ടി ജെ സനീഷ്‌കുമാര്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എബി ജോര്‍ജ്, പ്രതിപക്ഷ നേതാവ് സി എസ് സുരേഷ്, ചീഫ് കോർഡിനേറ്റർ അഡ്വ.ആന്റോ ചെറിയാൻ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Report : Asha Mahadevan

Author