മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി (79)യുടെ വിയോഗത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു

Spread the love

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2011 മുതല്‍ 2016 വരെ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങള്‍ നിസ്തുലമാണ്. സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്പനി നിയമങ്ങളില്‍ വിദഗ്ദനായിരുന്ന അദ്ദേഹമാണ് ഇറ്റാലിയന്‍ കപ്പല്‍ കേസ് വാദിച്ച് വിജയിപ്പിച്ചത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍, മുല്ലപ്പെരിയാര്‍ കേസ് തുടങ്ങിയവയിലൊക്കെ അദ്ദേഹത്തിന്റെ അഭിഭാഷക മികവ് തെളിയിക്കപ്പെട്ടു. വരുംതലമുറയ്ക്ക് അദ്ദേഹമൊരു പാഠപുസ്തകമാണെന്ന് ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

Author