ഐസിഐസി ബാങ്ക് സാന്നിധ്യം ശക്തമാക്കുന്നു

Spread the love

കൊച്ചി: ഐസിഐസിഐ ബാങ്ക് കൊല്ലം ജില്ലയിലെ ചിന്നക്കട കോണ്‍വെന്റ് റോഡിലും ഇടുക്കിജില്ലയിലെ അണക്കരയിലും പുതിയ ബ്രാഞ്ചുകള്‍ തുറന്നു. മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എന്‍ പ്രതാപ് കുമാറും മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മഞ്ജു പിഎന്നും ചേര്‍ന്ന് ചിന്നക്കട ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ഇടുക്കി അണക്കര ബ്രാഞ്ച് സ്‌പൈസസ് ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ സ്‌റ്റെനി ജോസഫ് പോത്തന്‍ ഉദ്ഘാടനം ചെയ്തു.

എടിഎം കം ക്യാഷ് റീസൈക്ലര്‍ മെഷീന്‍ (സിആര്‍എം) സൗകര്യമുള്ള ബാങ്കി അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, വായ്പകള്‍, സേവിംഗ്സ് ആന്‍ഡ് കറന്റ് അക്കൗണ്ടുകള്‍, സ്ഥിര റിക്കറിങ് നിക്ഷേപസൗകര്യങ്ങള്‍, വാഹന, സ്വര്‍ണ, വ്യക്തിഗത വായ്പകള്‍, ഫോറെക്സ് സേവനങ്ങള്‍, കാര്‍ഡ് സേവനങ്ങള്‍, എന്‍ആര്‍ഐ ഇടപാടുകള്‍ എന്നിയടക്കം സമഗ്രമായ ബാങ്കിങ് സേവനം ബ്രാഞ്ചി ലഭ്യമാണ്. ഇടപാടുകാര്‍ക്ക് ലോക്കര്‍ സൗകര്യവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്.

കാപ്ഷന്‍: 1

ഐസിഐസിഐ ബാങ്ക് കൊല്ലം ജില്ലയിലെ ചിന്നക്കട ബ്രാഞ്ച് ഡോ. എന്‍ പ്രതാപ് കുമാറും ഡോ. മഞ്ജു പിഎന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു

കാപ്ഷന്‍-2

ഐസിഐസിഐ ബാങ്ക് അണക്കര ശാഖ സ്‌പൈസസ് ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ സ്‌റ്റെനി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

Report : Rita

Author