ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി. സെമിനാർ 27ന് തുടങ്ങും

Spread the love

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്കൃതം ന്യായവിഭാഗം സംഘടിപ്പിക്കുന്ന പി.ജി. സെമിനാർ മാർച്ച് 27ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാലടി മുഖ്യക്യാമ്പസിൽ ആരംഭിക്കും. പ്രൊഫ. കെ.ഇ. ദേവനാഥൻ (മുൻ വൈസ് ചാൻസലർ, കർണാടക സംസ്കൃത സർവ്വകലാശാല, ബംഗലൂരു), ഡോ. ഒ.ആർ. വിജയരാഘവൻ (സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി, പുറനാട്ടുകര ക്യാമ്പസ്), ഡോ. ഇ.എം. ദേവൻ (ഗവ. സംസ്കൃത കോളേജ്, തിരുവനന്തപുരം), പ്രൊഫ. കെ.ഇ. മധുസൂദനൻ (സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി, പുറനാട്ടുകര ക്യാമ്പസ്) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും. ഡോ. വി.കെ. ഭവാനി, പി.എ. അനുപ്രിയ എന്നിവ‍ർ പ്രസംഗിക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ: 9447123075

Author