മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍; കുടിവെള്ളം ലഭിക്കുന്ന സന്തോഷത്തില്‍ ഇരവിപേരൂരുകാര്‍

Spread the love

ആഴ്ചയില്‍ മൂന്ന് ദിവസം കുടിവെള്ളം സുലഭമായി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരവിപേരൂര്‍ നിവാസികള്‍. രണ്ടാഴ്ചയില്‍ ഒരിക്കലാണ് ഇവിടെ ജലവിതരണം നടന്നിരുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇതില്‍ നിന്നും ഒരു മാറ്റമാണ് സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണം ചെയ്ത തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിലൂടെയും കോഴിമല കുടിവെള്ള പദ്ധതിയിലൂടെയും സാധ്യമാകുന്നത്.
ആറന്മുള നിയോജകമണ്ഡലത്തിലെ ഇരവിപേരൂര്‍, കോയിപ്പുറം, തോട്ടപ്പുഴശേരി ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് നാലു കോടി രൂപയാണ് 2020-21 സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ ലഭിച്ചത്. ഇതില്‍ തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെ പുനരുദ്ധാരണത്തിനും കോഴിമല കോളനിയിലേക്കുള്ള 3.804 കിമി post

പൈപ്പ് ലൈന്‍ നീട്ടി സ്ഥാപിക്കുന്നതിനും 99.69 ലക്ഷം രൂപയുടെ പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിച്ചത്.ഇരവിപേരൂര്‍ ഗ്രാമീണകുടിവെള്ള പദ്ധതിയുടെ ഭാഗമായി ഇരവിപേരൂര്‍ പ്രയാറ്റ് കടവിലുള്ള ഇന്‍ടേക്ക് പമ്പ് ഹൗസില്‍നിന്നും ജലം പമ്പ് ചെയ്തു മൈലാടുമ്പാറയിലുള്ള രണ്ട് ലക്ഷം ലിറ്റര്‍ ഭൂതല സംഭരണിയില്‍ ശേഖരിക്കുകയും തുടര്‍ന്ന് ജലം ഗ്രാവിറ്റിയില്‍ തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിലുള്ള ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണിയില്‍ സംഭരിക്കുകയും ഇവിടെ നിന്നും പമ്പ് ചെയ്തു നന്നൂര്‍ ഉള്ള ഒരു ലക്ഷം ലിറ്റര്‍ ഭൂതല സംഭരണിയിലേക്കും 1.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഇലഞ്ഞിമോടിയിലുള്ള ടാങ്കിലേക്കും വ്യത്യസ്ത പമ്പ്സെറ്റ് ഉപയോഗിച്ച് പമ്പ് ചെയുകയായിരുന്നു. ഇരവിപേരൂര്‍ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ നിന്നും മയിലാടുംപാറ ടാങ്കില്‍ എത്തുന്ന ജലം പുറമറ്റം പഞ്ചായത്തിലെ ആറു വാര്‍ഡുകളിലേക്ക് വിതരണം നടത്തിയിരുന്നതിനാല്‍ 10 ദിവസത്തില്‍ ഒരിക്കലാണ് ഇരവിപേരൂരില്‍ ജലവിതരണം നടന്നിരുന്നത്.ജല്‍ജീവന്‍മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഇരവിപേരൂര്‍ പ്രയാറ്റ് കടവ് ഇന്‍ടേക്ക് പമ്പ്ഹൗസില്‍ പുതിയ പമ്പ്സെറ്റ് സ്ഥാപിച്ചു. പ്രയാറ്റ് കടവില്‍നിന്നും മൂന്നു കിലോമീറ്റര്‍ നീളത്തില്‍ പുതിയ 200 എംഎം ഡിഐ കെ9 പമ്പിംഗ് മെയിന്‍ തോട്ടപ്പുഴ വരെ സ്ഥാപിക്കുകയും ഒപ്പം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 400 ഗാര്‍ഹികകണക്ഷനുകളും നല്‍കി.

Author