കെ.സി വേണുഗോപാൽ എം.പി അനുശോചിച്ചു

Spread the love

നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അനുശോചിച്ചു.

കാൻസർ വാർഡിൽപ്പോലും നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തിയിരുന്നു ഇന്നസെന്റ് എന്ന അതുല്യപ്രതിഭ. അരനൂറ്റാണ്ടോളമാണ് മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നത്. രണ്ട് തവണ അർബുദത്തെ നേരിടുമ്പോൾപ്പോലും തോറ്റുപോകാൻ ഒരുക്കമല്ലാത്ത ഒരു മനസ്സ് അദ്ദേഹത്തിൽ നേരിട്ട് കണ്ടിട്ടുണ്ട്. സിനിമയിൽ നിറഞ്ഞാടുന്ന ഇന്നസെന്റിന് പുറമേ സമൂഹത്തിന്റെ വിവിധ മേഖലകളിൽ അദ്ദേഹം കൈയൊപ്പ് ചാർത്തി. അമ്മയെ 12 വർഷക്കാലം മുന്നോട്ട് നയിച്ച കാലം ഇന്നും ഓർമയിലുണ്ട്. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് പാർലമെന്റിൽ നർമവും വിവേകവും പടർത്തിയ പ്രസംഗങ്ങളും ഇവിടെ ബാക്കിയാക്കിയാണ് അദ്ദേഹം വിടപറയുന്നത്. കലാ-സാംസ്‌കാരിക രംഗത്തിനും പൊതു രാഷ്ട്രീയ മണ്ഡലത്തിനും തീരാനഷ്ടമാണ് ഈ വിയോഗം.

ഇന്നസെന്റിന്റെ വേർപാടിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു.

Author