യുഡിഎഫ് കൺവീനർ അനുശോചിച്ചു

Spread the love

സിനിമയിലും ജീവിതത്തിലും രാഷ്ട്രീയത്തിലും ജനങ്ങളെ ഒരുപോലെ ചിരിപ്പിച്ച ഇന്നസെന്റിന്റെ വേർപാടിലൂടെ മലയാള സിനിമയ്ക്ക് ഒരു മഹാനടനെയും നല്ലൊരു മനുഷ്യസ്നേഹിയെയുമാണ് നഷ്ടമായതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു. ഇന്നസെന്റുമായി ഊഷ്മള ബന്ധം പുലർത്താൻ എനിക്ക്

ലഭിച്ച അവസരങ്ങളിലെല്ലാം പൊട്ടിച്ചിരിച്ചുകൊണ്ട് മാത്രമേ യാത്ര പറഞ്ഞിട്ടുള്ളു.ഓർമ്മകളിലും സിനിമയിലും പൊട്ടിച്ചിരിയിലൂടെ ഇന്നസെന്റ് നമ്മുടെ മനസ്സിൽ ജീവിക്കും.ഇന്നസെന്റിന്റെ വേർപാടിൽ എന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

 

Author