അനോജ്‌കുമാറിന് ഹൂസ്റ്റണിൽ ഊഷ്‌മള സ്വീകരണം നൽകി : ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അനോജ്‌കുമാർ പി.വി.യ്ക്ക് ഹൂസ്റ്റണിൽ നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി.

ഡബ്ലിയുഎംസി ഹൂസ്റ്റൺ പ്രൊവിൻസ് പ്രവർത്തകരും അനോജ്‌കുമാറിന്റെ സുഹൃത്തുക്കളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്.

മാർച്ച് 23നു വ്യാഴാഴ്ച വൈകുന്നരം 7 മണിക്ക് സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ചായിരുന്നു സ്വീകരണ സമ്മേളനം. ഡബ്ലിയൂഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്. കെ.ചെറിയാൻ ആമുഖപ്രസംഗം നടത്തി. അനോജ് ഡബ്ലിയു റാന്നി യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾ റാന്നി മുതലായ കിഴക്കൻ പ്രദേശങ്ങളിൽ ഹൂസ്റ്റൺ പ്രോവിൻസുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളെ പറ്റി എസ്‌കെ എടുത്തു പറഞ്ഞു.

തുടർന്ന് വിശിഷ്ടാതിഥികൾ ചേർന്ന് അനോജിനെ പൊന്നാട അണിയിച്ചു

ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡണ്ട് ബാബു ചാക്കോ സ്വാഗതം ആശംസിച്ചു. സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാനും മേയർ സ്ഥാനാർത്ഥിയുമായ കെൻ മാത്യു, റവ. ഫാ.വർഗീസ് തോമസ് (സന്തോഷ് അച്ചൻ) അമേരിക്ക റീജിയൻ വൈസ് പ്രസിഡണ്ട് ജേക്കബ് കുടശ്ശനാട്‌ , ഹൂസ്റ്റൺ പ്രൊവിൻസ് വൈസ് ചെയർ പൊന്നു പിള്ള, സ്റ്റാഫോർഡ് സിറ്റി കൌൺസിൽ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ.മാത്യൂ വൈരമൺ, റോയ് മാത്യു, ജീമോൻ റാന്നി, ജിൻസ് മാത്യു, ബിനു സഖറിയ, ജോസഫ് ഓലിയ്ക്കൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

റാന്നി ഗ്രാമ പഞ്ചായത്ത് അംഗമായി 10 വർഷം പ്രവർത്തിച്ചിരുന്നു.

അനോജുമായി ബന്ധപ്പടാവുന്ന നമ്പർ (91) 75101 88882 (വാട്സാപ്പ്)

Author