നാഷ്‌വില്ലെ ദി കവനന്റ് സ്‌കൂളിൽ വെടിവെപ്പ് മൂന്ന് കുട്ടികൾ ഉൾപ്പെട ഏഴു മരണം

Spread the love

നാഷ്‌വില്ലെ:നാഷ്‌വില്ലെയിലെ ബർട്ടൺ ഹിൽസ് ബൊളിവാർഡിലുള്ള ദി കവനന്റ് സ്‌കൂളിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെ നടന്ന വെടിവെപ്പിൽ മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ടു. വെടിവെച്ചുവെന്നു സംശയിക്കുന്ന സ്ത്രീയെ പോലീസ് കൊലപ്പെടുത്തി.

വെ ടിയേറ്റ മൂന്ന് കുട്ടികളെ വാൻഡർബിൽറ്റിലെ മൺറോ കാരെൽ ജൂനിയർ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, മൂന്ന് പേരും ആശുപത്രയിൽ എത്തിയതിന് ശേഷം മരിച്ചതായി സ്ഥിരീകരിച്ചു ,” അധികൃതർ പറഞ്ഞു. 28 വയസ്സുള്ള നാഷ്‌വില്ലെ വനിതയാണ് വെടിയുതിർത്തതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട് .അവരുടെ കൈവശം രണ്ട് തോക്കുകളും ഒരു കൈത്തോക്കും ഉണ്ടായിരുന്നു. സ്കൂളിന്റെ ഒരു വശത്തെ പ്രവേശന കവാടത്തിലൂടെയാണ് അകത്തു പ്രവേശിച്ച ഇവർ വെടിയുതിർക്കുകയായിരുന്നു

ഗ്രീൻ ഹിൽസ് പ്രദേശത്തെ നിരവധി സ്‌കൂളുകൾ ലോക്കൗട്ട് ചെയ്‌തിട്ടുണ്ടെന്നും പ്രദേശത്തെ പോലീസ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൻപിഡി പറഞ്ഞു.

വെടിവെപ്പിനെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ 2.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

Author