പ്രവാസി മലയാളി ഫെഡറേഷൻ ഖത്തർ യൂണിറ്റ് ഔപചാരിക ഉൽഘടനം നിർവഹിച്ചു

Spread the love

ഖത്തർ : പ്രവാസി മലയാളി ഫെഡറേഷൻ (പി എം എഫ് ) എന്ന ആഗോള മലയാളി സംഘടന ഖത്തറിൽ പുനഃ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ദോഹയിലെ വിവിധ സാംസ്‌കാരിക സാമൂഹ്യ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ പി എം എഫ് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് ഖത്തർ യൂണിറ്റിന്റെ ഔപചാരിക ഉൽഘടനം ദോഹയിലെ അൽ ഓസ്‌റ ഓഡിറ്റോറിയത്തിൽ നടത്തി ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീമിന്റെ അധ്യക്ഷതയിൽ ആഷിക് മാഹി സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ ലോക കേരള സഭ അംഗം ശ്രീ അബ്ദുറഊഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി.

2017 മാർച്ച് മാസത്തിൽ എം പീ സലീമിന്റെ നേതൃത്വത്തിൽ ആയിരുന്നു ഖത്തറിൽ യൂണിറ്റ് ആരംഭിച്ചതു കോവിഡുമായി ബന്ധപ്പെട്ടു ഇന്ത്യൻ എമ്പസിയുമായി സഹകരിച്ചും, ഖത്തറിൽ നിന്നും വിമാനം ചാർട് ചെയ്തതടക്കം ഒട്ടനവധി പ്രവർത്തനങ്ങൾ ഖത്തറിൽ നടത്തുകയുണ്ടായി. യുദ്ധ മുഖത്തും, വിദേശ രാജ്യങ്ങളിലെ പ്രവാസി വിഷയങ്ങളിൽ ഇടപെടുവാനും പി എം എഫിന്റെ networking വളരെ ഉപകാര പ്രദമായെന്നു ഉക്രൈൻ വിദ്യാർത്ഥി ഒഴിപ്പിക്കൽ ഹെല്പ് ഡെസ്‌കിനെ മുൻ നിർത്തികൊണ്ട് ഗ്ലോബൽ ചെയർമാനും, ഗ്ലോബൽ പ്രസിഡന്റും മുഖ്യ പ്രഭാഷകനും മറ്റു പ്രസംഗികരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു

2023 ജൂൺ മാസത്തിൽ സൗദി അറേബ്യ, ബഹ്‌റൈൻ, യൂ എ ഇ, കുവൈറ്റ്, ഒമാൻ എന്നീ ജി സി സി രാജ്യങ്ങളിലും യൂണിറ്റുകൾ പുനഃ സ്ഥാപിക്കുമെന്നും ഈ വർഷാവാസനത്തോടെ യൂറോപ്, ആഫ്രിക്ക, ഫാർ ഈസ്റ്റ്‌ രാജ്യങ്ങളിലും പുതിയ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും എല്ലാവര്ക്കും ഡിജിറ്റൽ ഐ ഡി നൽകുമെന്നും ഗ്ലോബൽ പ്രസിഡണ്ട് പ്രസംഗത്തിൽ പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും ഐ സി ബി എഫ് ഇൻഷുറൻസ് എടുക്കണമെന്ന് ഇന്ത്യൻ എംബസി ഐ സി ബി എഫ് പ്രസിഡണ്ട് ശ്രീ ഷാനവാസ് ബാവ അഭിപ്രായപ്പെട്ടു 2 വർഷത്തേക്ക് 125 ഖത്തർ റിയാൽ (2800 രൂപ) അടച്ചു ഇൻഷുറൻസ് എടുത്താൽ ഏതു രാജ്യത്തു വെച്ച് മരണപ്പെട്ടാലും 3 ദിവസത്തിനുള്ളിൽ 1 ലക്ഷം റിയൽ (22 ലക്ഷം രൂപ) നോമിനിക്ക് ലഭിക്കും ഇന്ത്യൻ എംബസി ഐ സി സി വൈസ് പ്രസിഡണ്ട് ശ്രീ സുബ്രമണ്യ ഹെബ്ബഗുലു, കണ്ണൂർ യുണൈറ്റഡ് ജനറൽ സെക്രട്ടറി ശ്രീ വിനോദ്, വോളിഖ് പ്രസിഡണ്ട് ശ്രീ നജീബ്, ഇൻകാസ് സ്ഥാപക അംഗം ശ്രീ ജോപ്പച്ചൻ, 98.6 FM മലയാളം റേഡിയോ മാർക്കറ്റിംഗ് മാനേജർ ശ്രീ നൗഫൽ, എം ഇ എസ്‌ സ്കൂൾ ഡയറക്ടർ ശ്രീ എം സി മുഹമ്മദ്, കെ ബി എഫ് പ്രതിനിധി ശ്രീ അജി കുര്യാക്കോസ്, ക്യൂമാസ്സ്‌ മുൻ പ്രസിഡണ്ട് ശ്രീ ഉല്ലാസ് കായക്കണ്ടി ഇൻകാസ് കോഴിക്കോട് പ്രതിനിധി ശ്രീ വിപിൻ മെപയൂർ എന്നിവർ സംസാരിചു. ക്യൂ മാസ്സ് പ്രസിഡണ്ട് ശ്രീ അബ്ദുൽ അഹദ് നന്ദി രേഖപ്പെടുത്തി. ദോഹയിൽ ബിൽഡിംഗ് തകർന്നു മരണപെട്ടവർക്കും, പി എം എഫ് മുൻ കോഓർഡിനേറ്റർ പരേതനായ ശ്രീ ജോസ് മാത്യു പനച്ചിക്കലിനും അനുശോചനം
രേഖപ്പെടുത്തി. തുടർന്ന് 15 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു കൊണ്ട് ഇഫ്താർ വിരുന്നോടെ പരിപാടി അവസാനിച്ചു.

 

Author