സാറാ തോമസിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Spread the love

തിരുവനന്തപുരം : സാഹിത്യകാരി സാറാ തോമസിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു.

സാറാ തോമസിൻ്റെ 17 നോവലുകളും നൂറിലേറെ കഥകളും മലയാള സാഹിത്യത്തിന് മുതൽക്കൂട്ടാണ്.

Sara Thomas passed away - Samakalika Malayalam

അഗ്രഹാരങ്ങളിലെ സ്ത്രീ ജീവിതങ്ങളുടെ നൊമ്പരങ്ങൾ നിറയുന്ന ‘നാർമടിപ്പുടവ’യും ദളിത് ജീവിതങ്ങളുടെ ദൈന്യത നീറ്റലായി അവശേഷിപ്പിക്കുന്ന ‘ദൈവമക്കളും’ വായനക്കാർക്ക് മറക്കാനാകില്ല. ദളിത് വിഭാഗത്തിൽപ്പെട്ടവരും സ്ത്രീകളും അനുഭവിക്കുന്ന അനീതിയും വേദനയുമാണ് വായനക്കാരിലേക്ക് പകർന്ന് നൽകിയതെങ്കിലും ദളിത് എഴുത്തുകാരിയെന്നോ പെണ്ണെഴുത്തുകാരിയെന്നോ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് സാറാ തോമസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സാറാ തോമസിൻ്റെ നിര്യാണം മലയാള സാഹിത്യ മേഖലയ്ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

Author