ഡാളസിൽ ഹൈ ഓൺ മ്യൂസിക് സംഗീത പ്രോഗ്രാമിന്റെ സ്പോൺസർഷിപ്പ് കിക്കോഫ് ബിഷപ് മാർ റാഫേൽ തട്ടിൽ ആശിർവദിച്ചു : നവിൻ മാത്യു

Spread the love

ഡാളസ്: ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്റർ ഡാളസ്, ഫാർമേഴ്‌സ് ബ്രാഞ്ചിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്ന ഹൈ ഓണ്‍ മ്യൂസിക് എന്ന സംഗീത പരിപാടിയുടെ സ്പോൺസർഷിപ്പ് കിക്കോഫ് സീറോ മലബാർ കത്തോലിക്കാ സഭയുടെ ഷംഷാബാദ് രൂപതയുടെ അധ്യക്ഷൻ ബിഷപ് മാർ റാഫേൽ തട്ടിൽ ആശിർവദിച്ചു.

ഡാളസിലെ സണ്ണിവെയിൽ സിറ്റി മേയർ സജി ജോർജിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട കിക്കോഫ് ചടങ്ങിൽ കെഇസിഎഫ് വൈസ്.പ്രസിഡന്റ് വെരി. റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പാ, മെഗാസ്പോൺസറുന്മാരായ ആയ മോഡേൺ സീനിയർ ലിവിംഗ് ഹെൽത്ത് കെയർ ഡാളസ് മാനേജിംഗ് ഡയറക്ടർന്മാരായ പി. ടി ഐസക്, ലീലാമ്മ ഐസക്, മൗണ്ട് ഇവന്റ്സ് യുഎസ്എ ഡയറക്ടർ ബിനോ കുന്നിൽ മാത്യു, പ്രവാസി ചാനൽ റിജിയണൽ ഡയറക്ടർ ഷാജി രാമപുരം എന്നിവർ പങ്കെടുത്തു.

കോവിഡ് മഹാമാരിയിൽ നിന്ന് മോചനം നേടിയ ഡാളസിലെ പ്രവാസി മലയാളികളുടെ മനസ്സിൽ സംഗീതത്തിന്റെ മാസ്മരിക സായാഹ്നം ഒരുക്കി ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പ്രിയപ്പെട്ട യുവ ഗായകരായ വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന ഹൈ ഓണ്‍ മ്യൂസിക് എന്ന പ്രോഗ്രാമിനെ വരവേൽക്കുവാൻ ഡാളസ് ഒരുങ്ങി കഴിഞ്ഞു.

ഹൈ ഓണ്‍ മ്യൂസിക് എന്ന സംഗീത പരിപാടിയുടെ ടിക്കറ്റുകൾ www.mounteventsusa.com എന്ന വെബ്സൈറ്റിലൂടെയും ലഭ്യമാണ്.
സ്പോൺസർഷിപ്പ് ചെയ്യുവാൻ താല്പര്യപ്പെടുന്നവർ 972-261-4221 / 254-863-1017 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണന്ന് സംഘടകർ അറിയിച്ചു.

Author