തോക്കുകൊണ്ട് കളിക്കുന്നതിനിടത്തിൽ വെടിയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

Spread the love

ആർലിങ്ടൺ(ടെക്സാസ്) : സഹോദരന്റെ തോക്കുകൊണ്ട് കളിക്കുന്നതിനിടത്തിൽ അബദ്ധത്തിൽ വെടിയേറ്റ് ആർലിംഗ്ടനിൽ രണ്ടു വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം.ചൊവ്വാഴ്ച പുലർച്ചെ
പോക്കാസെറ്റ് ഡ്രൈവിലെ ഒരു വീട്ടിലായായിരുന്നു സംഭവം.. 3 വയസുള്ള കുട്ടി തന്റെ കൗമാരക്കാരനായ സഹോദരന്റെ മുറിയിൽ തോക്ക് കണ്ടെത്തുകയും അബദ്ധത്തിൽ വെടിയുതിർക്കുകയും മുഖത്ത് വെടിയേൽക്കുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.ടാരന്റ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ ഓഫീസ് ആണ് വേടിയേറ്റ കുട്ടി റിയോ കാരിംഗ്ടൺ ആണെന്നു തിരിച്ചറിഞ്ഞത്.

ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ മുഖത്ത് വെടിയേറ്റ രണ്ട് വയസ്സുള്ള കുട്ടിയെ കണ്ടെത്തി. ജീവൻ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചു. കുട്ടിയെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി, എന്നാൽ ജീവൻ രക്ഷിക്കാനായില്ല ,” ആർലിംഗ്ടൺ പിഡി സർജൻറ് കോർട്ട്നി വൈറ്റ്.പറഞ്ഞു.

നിലവിൽ ക്രിമിനൽ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്.ഈ സമയം വീട്ടിലുണ്ടായിരുന്ന എല്ലാവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.വീടിനുള്ളിൽ പ്രായപൂർത്തിയായവരും നിരവധി കുട്ടികളുമാണെന്ന് ഉണ്ടായിരുന്നെതെന്നു പോലീസ് പറയുന്നു
കുട്ടിയുടെ അമ്മയും കുട്ടി തോക്ക് കണ്ടെത്തിയ മുറിയിലുണ്ടായിരുന്ന കൗമാരക്കാരനായ സഹോദരനും ചോദ്യം ചെയ്തവരിൽ ഉൾപ്പെടുന്നു.

ആയുധം എവിടെ നിന്നാണ് വന്നതെന്നും അത് എങ്ങനെ വീട്ടിനുള്ളിൽ പ്രവേശിച്ചെന്നും കൃത്യമായി കണ്ടെത്താൻ ശ്രമിക്കുകയാണ്.ആയുധത്തിന്റെ തരമോ കാലിബറോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. തോക്ക് വീട്ടിൽ ഉണ്ടെന്ന് കുട്ടിയുടെ അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും അത് നിയമപരമായി ലഭിച്ചതാണോ എന്നും വ്യക്തമല്ല.

ദയവായി നിങ്ങളുടെ കൈത്തോക്കുകൾ പൂട്ടുക, അല്ലെങ്കിൽ ഒരു കുട്ടിയുടെ കൈകളിൽ എത്താം,” പോലീസ് പറയുന്നു

Author