സ്‌കോഡ സ്ലാവിയയ്ക്ക് 5 സ്റ്റാര്‍ റേറ്റിങ്

Spread the love

കൊച്ചി: ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി സ്‌കോഡസ്ലാവിയ. ഇതോടെ എന്‍സിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയവയില്‍ ഏറ്റവും സുരക്ഷിത കാറെന്ന ബഹുമതി നേടിയിരിക്കയാണ് സ്ലാവിയ.
ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഫൈവ് സ്റ്റാര്‍ നേടുന്ന രാജ്യത്തെ ഏക കാര്‍ നിര്‍മാതാക്കളായിരിക്കയാണ് സ്‌കോഡ.
സുരക്ഷിതത്വം, ഗുണമേന്‍മ, ഈട് എന്നിവയില്‍ സ്‌കോഡ കാണിക്കുന്ന
വിട്ടുവീഴ്ചയില്ലായ്മയാണ് എന്‍സിഎപി അംഗീകാരത്തില്‍ നിന്ന്
വ്യക്തമാകുന്നതെന്ന് കമ്പനി ബ്രാന്റ് ഡയറക്റ്റര്‍(ഇന്ത്യ) പീറ്റര്‍ സോള്‍
പറഞ്ഞു. കൊലീഷന്‍ ടെസ്റ്റില്‍ മുതിര്‍ന്നവരുടെ കാര്യത്തില്‍ മൊത്തം 34
പോയിന്റില്‍ 29.71, കുട്ടികളില്‍ 49 പോയിന്റില്‍ 41 എന്നിങ്ങനെ
സ്ലാവിയ നേടി. ആറ് എയര്‍ബാഗുകള്‍ക ഇലക്ട്രോണിക്
സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ടി – കൊലീഷന്‍ ബ്രേക്കിങ്, ട്രാക്ഷന്‍
കണ്‍ട്രോള്‍, ആന്റി ലോക് ബ്രെയ്ക്, കുട്ടികളുടെ സീറ്റുകള്‍ക്ക്
ഇസോഫിക്‌സ് താങ്ങ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍, റെയിന്‍-
സെന്‍സിങ് വൈപ്പര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് തുടങ്ങിയ സവിശേഷതകളും
സ്ലാവിയയിലുണ്ട്.

Rita

Author