അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന കോടതി വിധി സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല

Spread the love

കൊല കുറ്റം തെളിയിക്കാൻ കഴിയാത്തത് പ്രോസിക്യൂഷൻ്റെയും സർക്കാരിൻ്റെയും വീഴ്ച.

തിരു: അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന കോടതി വിധി സ്വാഗതാർ ഹമെന്ന് കോൺഗ്രന് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു എന്നാൽ കൊല കുറ്റം തെളിയിക്കാൻ കഴിയാത്തത് പ്രോസിക്യൂഷൻ്റെയും സർക്കാരിൻ്റെയും വീഴ്ച തന്നെയാണ് തുടക്കം മുതൽ കേസ് നടത്തിപ്പിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങൾ മാധ്യമങ്ങൾ ഉൽപ്പടെ പ്രതിപക്ഷം നിരവധി തവണ ചൂണ്ടിക്കാട്ടിയത് കൊണ്ട് മാത്രമാണ് ഇപ്പോൾ കുംബത്തിന് നീതി ലഭിച്ചത്
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുത്

കേരളം അപമാനഭാരത്താൽ തലകുനിച്ച് നിന്ന സംഭവമാണ് അട്ടപ്പാടിയിൽ ഉണ്ടായത്

തുടക്കത്തിൽ കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. സാക്ഷികളെ സ്വാ ധീനിക്കാൻ ശ്രമിച്ചപ്പോഴല്ലൊം നിയമസംവിധാനം നോക്ക് കത്തിയായിരുന്നതൊന്നും ആരും മറന്നിട്ടില്ല മധുവിൻ്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതൊന്നും ആരും മറന്നിട്ടില്ല

കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയെ ഒരിക്കൽ കൂടി സ്വാഗതം ചെയുന്നു . മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവുമാണ് ഇത്രയധികം പ്രതികളെ ശിക്ഷിക്കാൻ കഴിഞ്ഞതിന് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു

Author